കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം

  കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൂന്നു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നു കോടിയുടെ പദ്ധതി അനുവദിച്ചത്. വിഎച്ച്എസ്ഇ ബ്ലോക്കുകളും, ഹയര്‍ സെക്കന്‍ഡറി ലാബും, വിഎച്ച്എസ്‌സി ബ്ലോക്കിന്റെ റൂഫിംഗും, സെപ്റ്റിക് ടാങ്കും, ഇലക്ട്രിക്കല്‍ വര്‍ക്കുമാണ് പുതിയതായി നിര്‍മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്‌കൂള്‍ പുനര്‍നിര്‍മിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ ഓഫീസ് കെട്ടിടത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് രണ്ടു നിലകളായാണ് കിഫ്ബിയില്‍നിന്നും അനുവദിച്ച മൂന്നു കോടി രൂപ കൊണ്ട് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണ കരാര്‍ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എബിഎം സിവില്‍ വെംഗ്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. ഒന്‍പതു മാസമാണ് നിര്‍മാണ കരാറിന്റെ കാലാവധി. കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും, നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരത്തില്‍ തന്നെ നിര്‍മാണം നടക്കുന്നുവെന്ന്…

Read More