2018-ൽ എൻസിഇആർടി പ്രീ-കൂൾ മാനേജ്‌മെന്റുകൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രീസ്‌കൂൾ ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യതകൾ, ശമ്പളം;പ്രവേശന പ്രക്രിയ; സൂക്ഷിക്കേണ്ട രേഖകൾ, രജിസ്റ്ററുകൾ എന്നിവ പ്രതിപാദിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വകാര്യ പ്ലേ സ്കൂളുകൾക്കായി ഒരു റെഗുലേറ്ററി മാർഗ്ഗനിർദ്ദേശവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രീ-സ്കൂൾ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമഗ്രതയും ഏകീകൃത സ്വഭാവവും കൊണ്ടു വരുന്നതിനും 3-6 വയസ് പ്രായമുള്ള കുട്ടികൾക്കെതിരായ ബാലാവകാശ ലംഘനം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും ആണ് ഇത്. മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി ഇന്ന് ലോക് സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ വിദ്യാഭ്യാസം, ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിൽ ഉള്ള വിഷയം ആയതിനാൽ, വിദ്യാലയങ്ങളിലെ കുട്ടികളുടെ സുരക്ഷ ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിൽ വരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ-സാക്ഷരത വകുപ്പ് (DoSEL), വിദ്യാലയങ്ങളിലെ കുട്ടികളുടെ സുരക്ഷാ സംബന്ധിച്ഛ് മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും, DoSELന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്കും, ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും 01.10.2021 നൽകിയിരുന്നു. ഇതിൽ ഗവണ്മെന്റ്, ഗവണ്മെന്റ്-എയ്ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്വം സ്കൂൾ മാനേജ്മെന്റുകൾക്കാണ് നൽകിയിരിക്കുന്നത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ, സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളാണ് നടപ്പാക്കേണ്ടത്. മാത്രമല്ല, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്യ്രവും അവർക്കുണ്ട്. DoSEL-ഇന്റെ വെബ്‌സൈറ്റിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാണ് – https://dsel.education.gov.in/archivesupdate?title=&field_update_category_target_id=All…
Read More