ദേശീയ -സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കും ( ആഗസ്റ്റ് 16 )

  konnivartha.com: എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നാളെ (ആഗസ്റ്റ് 16) വൈകിട്ട് മൂന്നു മണിക്കു പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്ക്കാരം ആണ് പ്രഖ്യാപിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കും സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നത് .മന്ത്രി സജി ചെറിയാൻ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കും.

Read More

അല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം konnivartha.com : ലോകത്ത് ന്യൂ  ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.   ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്‌മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു . എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന്…

Read More

 ‘മാളികപ്പുറം”നൂറ് കോടി ക്ലബ്ബിലേക്ക്   മല കയറുന്നു 

    konnivartha.com : മലയാള സിനിമയുടെ ഏറെ നാളത്തെ ശനി ദോഷം ഒഴിപ്പിച്ചു കൊണ്ട്  ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ” മാളികപ്പുറം” പത്തനംതിട്ട ജില്ലയില്‍ ആണ് ഏറെയും ഷൂട്ടിംഗ് നടന്നത് . ശബരിമലയുമായി ബന്ധപെട്ട ഭക്തി സിനിമ എന്നതില്‍ ഉപരി കുടുംബ പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിച്ച ഏറെ സവിശേഷതകള്‍ ഉണ്ട് .കഥയില്‍ നിന്നും ഒരുക്കഴിച്ച  തിരക്കഥയുടെ കെട്ടുറപ്പും സംവിധായകന്‍റെ മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അഭിനയിച്ചവരും അത് അഭ്ര പാളികളില്‍ പകര്‍ത്തിയ ക്യാമറമാനും മികച്ച കാഴ്ച നല്‍കുന്ന പത്തനംതിട്ട ജില്ലയുടെ അഴകും കൂട്ടി യോജിപ്പിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാളികപ്പുറം മാറി . നൂറു കോടി ക്ലബില്‍ എത്തപ്പെടുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഡിസംബര്‍ 30 ന് കേരളത്തിലെ 145…

Read More

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു konnivartha.com : മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു(കെ. വേണുഗോപാല്‍  73) അന്തരിച്ചു. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. nedumudi venu passes away മലയാള സിനിമയില്‍ തന്റേതായ ഇടം എക്കാലത്തേക്കുമായി കോറിയിട്ട മഹാനടനാണ് നെടുമുടി വേണു എന്ന കെ. വേണുഗോപാല്‍. നാടകരംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം വ്യത്യസ്തമായ സംസാരശൈലിയും നര്‍മവും ഗൗരവും ദുഖവും നിറഞ്ഞ അഞ്ചുപതിറ്റാണ്ടുനീണ്ട അഭിനയജീവിതം മലയാളിക്കുസമ്മാനിച്ചു. തിരക്കഥാ രചനയിലും സിനിമാ സംവിധാനത്തിലും കഴിവുതെളിയിച്ച അദ്ദേഹം ഏഴ് സിനിമകള്‍ക്കുവേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ…

Read More

കേരളത്തിലെ സ്റ്റേജ് കലാകാരരെ സഹായിക്കാൻ നിർമ്മിച്ച സിനിമ “ഇടത് വലത് തിരിഞ്ഞ്”

കോന്നി വാര്‍ത്ത ഡോട്ട് കോം : കൊവിഡ് കാരണം ജീവിതത്തിന്‍റെ കർട്ടൻ വീണ കേരളത്തിലെ സ്റ്റേജ് കലാകാരെ സഹായിക്കാൻ നിർമ്മിച്ച “ഇടത് വലത് തിരിഞ്ഞ്” എന്ന പേരില്‍ ഉള്ള സിനിമ 0TT പ്ലാറ്റ്ഫോമിലൂടെ ഇന്ന് റിലീസ് ചെയ്യും . പ്രസാദ് നൂറനാട് സംവിധാനം നിര്‍വ്വഹിച്ച് കരുനാഗപ്പള്ളി കൃഷ്ണന്‍ കുട്ടി നിര്‍മ്മിച്ച സിനിമയാണ് കലാകാരരെ സഹായിക്കുവാന്‍ ഇന്ന് രാവിലെ 10.10 നു റിലീസ് ചെയ്യുന്നത് എന്ന് സംവിധായകന്‍ പ്രസാദ് നൂറനാട്പറഞ്ഞു . “ഇടത് വലത് തിരിഞ്ഞ്” 0TT പ്ലാറ്റ്ഫോമിലൂടെ എങ്ങനെ കാണാം ചിത്രം നിങ്ങൾക്ക് ഒരു ഡോളർ മുടക്കി (72 രൂപ) നിങ്ങളുടെ മൊബൈലിൽ ഈ സിനിമ കാണാം അതിലൂടെ ഒരു കാരുണ്യ പദ്ധതിയിൽ നിങ്ങളും പങ്കാളിയാകുകയാണ്.. എങ്ങനെ ഒരു OTTസിനിമ കാണും എന്നു ചിന്തിക്കുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്… https://highhopesentertainments.com/title/edath-valath-thirinju-pre-booking ഈ ലിങ്കിൽ നിങ്ങൾ വിരലമർത്തുമ്പോൾ 0TT…

Read More