KONNIVARTHA.COM : നിരവധി പ്രൊഫഷണൽ നാടകട്രൂപ്പുകളിൽ 25 വർഷമായി അഭിനയത്തികവോടെ നിറഞ്ഞുനിന്ന നടിയാണ് ഇലവുംതിട്ട കല്ലമ്പറമ്പിൽ ബ്രഹ്മനിവാസിൽ രമണി സുരേന്ദ്രൻ (50). പക്ഷെ കാലമിത്രയായിട്ടും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള സ്വന്തം വീട് സ്വപ്നം മാത്രമായിരുന്നു ഈ നാടകപ്രതിഭയ്ക്ക്. 15 വർഷമായി സ്വന്തം പേരിൽ എഴുതാത്ത രണ്ട് സെന്റ് വസ്തുവിലെ കുടുംബവീടിനു സമീപം ഓലയും ഷീറ്റും കൊണ്ട് തട്ടിക്കൂട്ടപ്പെട്ട കൂരയിലായിരുന്നു അവരുടെ ഇതുവരെയുള്ള വാസം. എന്നാൽ ഇന്നുമുതൽ രമണിക്ക് സുരക്ഷിതബോധത്തോടെ ഉറങ്ങാം. ഇലവുംതിട്ട ജനമൈത്രി പോലീസിനൊപ്പം സുമനസ്സുകൾ ചേർന്ന് അവരുടെ സ്വപ്നം സാക്ഷാൽക്കരിച്ചുനൽകിയിരിക്കുകയാണ്.മഴയും വെയിലുമൊക്കെ തീർത്ത പ്രതിസന്ധികളിൽ ഏതു നിമിഷവും പൊളിഞ്ഞുവീഴുമെന്ന സ്ഥിതിയിൽ നിന്നും ശാശ്വതമായ രക്ഷ തേടി ഇക്കാലയളവിൽ രമണി പലരേയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇലവുംതിട്ട ജനമൈത്രി പോലീസിനെ തന്റെ ദുരവസ്ഥ അറിയിക്കുമോ എന്ന് പൊതുപ്രവർത്തകയായ രമയോട് അന്വേഷിച്ചു. തുടർന്ന് രമ പോലീസിനെ സമീപിച്ചതോടെയാണ്…
Read More