കായികക്ഷമതാ പദ്ധതിയുമായി ജനീഷ് കുമാര്‍ എംഎല്‍എ; ഫുട്‌ബോള്‍താരം സി.കെ. വിനീത് ബ്രാന്‍ഡ് അംബാസിഡര്‍

കലഞ്ഞൂരിലെ ആധുനിക ഫിറ്റ്നസ് സെന്റര്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്യും ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നിയും ഒരുങ്ങുന്നു. ലഹരിയുടെയും ഇന്റര്‍നെറ്റിന്റെയും നീരാളി പിടിയിനിന്നും കുട്ടികളെ രക്ഷിച്ച് പ്രസരിപ്പും ചുറുചുറുക്കുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് കെ 83. 40 വര്‍ഷം മുമ്പുള്ള കായിക ക്ഷമതയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കായിക ഇനങ്ങളായ ഫുട്‌ബോള്‍, വോളിബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍, ആര്‍ച്ചറി, റോളര്‍ സ്‌കേറ്റിംഗ്, ഹോക്കി, ഖോ ഖോ, ഫെന്‍സിംഗ് തുടങ്ങിയവയിലും ഉപകരണ സംഗീതം, നൃത്തനൃത്യങ്ങള്‍, സംഗീതം തുടങ്ങിയ കലാ ഇനങ്ങളിലുമാണ് കോന്നി നിയോജക മണ്ഡലത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീത് ആണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ദേശീയ താരങ്ങളായ റിനോ…

Read More