അഭിനന്ദനങ്ങള്‍ …ആശംസകള്‍ “കോന്നി വാര്‍ത്ത ഡോട്ട് കോംഓണ്‍ലൈന്‍ ന്യൂസ് പ്പോര്‍ട്ട “ലടക്കം കേരളത്തിലെ നിരവധി മാധ്യമങ്ങള്‍ക്ക് മുടങ്ങാതെ അമേരിക്കന്‍ വാര്‍ത്തകള്‍ കൃത്യമായ നിരീക്ഷണത്തോടെ അയച്ചു തരുന്ന www.konnivartha.com അമേരിക്കന്‍ പ്രതിനിധി നമ്മുടെ മലയാലപ്പുഴ പുതുക്കുളം നിവാസിയും അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനുമായ ജോയിച്ചന്‍ പുതുക്കുളത്തിന് കോന്നി വാര്‍ത്തയുടെ എല്ലാ ആശംസയും അറിയിക്കുന്നു . ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എന്ന നിലയില്‍ കോന്നി വാര്‍ത്തയെ ലോകത്തില്‍ എല്ലായിടത്തും എത്തിക്കുന്നതില്‍ ജോയിച്ചന്‍ വഹിക്കുന്ന പങ്ക് എടുത്ത് പറയാതെ ഇരിക്കാന്‍ കഴിയില്ല .അമേരിക്കയിലെ എല്ലാ പൊതു ചടങ്ങും കോന്നി വാര്‍ത്തയ്ക്ക് കൂടി ലഭിക്കുവാന്‍ ശ്രദ്ധി ക്കുന്ന ജോയിച്ചനെ പോലുള്ള സുഹൃത്തുക്കള്‍ ആണ് നമ്മുടെ വിജയം . ലോകത്ത് എവിടെ ഇന്‍റര്‍നെറ്റ് ഉണ്ടോ അവിടെ കോന്നി വാര്‍ത്തയും ഉണ്ട് . എല്ലാ സുഹൃത്തുക്കളുടെയും നന്മ നിറഞ്ഞ സ്നേഹത്തിന് , നന്ദി .…
Read More