കക്കി- ആനത്തോട് റിസര്‍വോയര്‍ : റെഡ് അലര്‍ട്ട്

അതീവ ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി- ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാല്‍, 2022 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75 മീറ്റര്‍ ആണ്. കക്കി- ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 973.75 മീറ്റര്‍, 974.75 മീറ്റര്‍, 975.25 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് എത്തിച്ചേര്‍ന്നതിനാല്‍ ഓഗസ്റ്റ് അഞ്ചിന് നീല അലര്‍ട്ടും ഓഗസ്റ്റ് ആറിന് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. ഇന്ന്(7-8-22) പുലര്‍ച്ചെ ഒരു മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 975.25…

Read More