konnivartha.com/ പത്തനംതിട്ട: വന്യജീവികളുടെ ആക്രമണ മൂലം മരണം കേരളത്തിൽ തുടർക്കഥയാകുമ്പോൾ നോക്കുകുത്തിയായി വനംവകുപ്പ് മാറുന്നത് ജനങ്ങളോട് ഉള്ള കടുത്ത വെല്ലുവിളിയാണെന്ന് കെഡിപി പത്തനംതിട്ട ജില്ല കമ്മറ്റി ആരോപിച്ചു . അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം താൽകാലിക പരിഹാരം കാണാതെ വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. എന്നും ഭാരവാഹികള്‍ പറഞ്ഞു . കേരളത്തിലെ നഗര പ്രദേശത്തും ഗ്രാമപ്രദേശങ്ങളിലും വന്യജീവികൾ ആക്രമണം വ്യാപകമാകുന്നു എന്നിട്ടും വനംവകുപ്പും സർക്കാരും മൗനം തുടരുകയാണ്. ജില്ലയിൽ ദിനംതോറും വന്യജീവികളുടെ ആക്രമണവും കൃഷി നശിപ്പിക്കലും തുടർക്കഥയാകുകയാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് കൃഷി ചെയ്യുന്നവർ കടക്കെണിയിലാണ്. മലയോര ജില്ലയെ സർക്കാർ കണ്ടില്ല എന്ന് നടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പത്തനംതിട്ടജില്ലാ കമ്മറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലി അദ്ധ്യഷത വഹിച്ചു.സംസ്ഥാന നിർവാഹ സമിതി അംഗം സണ്ണി ചെറുകര, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. മാത്യു ജോർജ് ,കേരള…
Read Moreടാഗ്: kdp
മനുഷ്യ നിർമ്മിത വിഷപ്പുക: കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെ. ഡി. പി)
konnivartha.com : പത്തനംതിട്ട : ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതായ സർക്കാരുകൾ സർക്കസ്സ് കൂടാരങ്ങളിലെ കോമാളി വേഷധാരികളെപ്പോലെ സംസാരിക്കുന്നത് സംസ്ക്കാരിക കേരളത്തിന് ഭൂഷണമല്ല എന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെ. ഡി. പി) പത്തനംതിട്ട ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു . ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരം മാറ്റുന്നതിന് അനാസ്ഥ കാണിച്ച വകുപ്പ് മന്ത്രി ഭരണ ഉദ്ദ്യോഗസ്ഥവൃന്ദം കരാറുകാരൻ തുടങ്ങിയവർ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു എന്നും കെ. ഡി. പി അഭിപ്രയപ്പെട്ടു . മനുഷ്യ നിർമ്മിത ജലപ്രളയം രണ്ടായിരത്തി പതിനെട്ടിൽ നാം അനുഭവിച്ചു. ഇപ്പോൾ മനുഷ്യ നിർമ്മിത വിഷപ്പുകയും. ജനവാസ കേന്ദ്രങ്ങളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യ കൂമ്പാരം യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാർജ്ജനം ചെയ്യുന്നതിന് അധികാരികൾ കണ്ണുതുറക്കണമെന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെ. ഡി. പി) പത്തനംതിട്ട ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപ്പുരക്കൽ യോഗം ഉദ്ഘാടനം…
Read More