ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകളെ ഓരോ പ്രദേശത്തും സന്നദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ അഗ്നിരക്ഷാ വകുപ്പിന് കീഴില്‍ ‘കേരള സിവില്‍ ഡിഫന്‍സ് ‘ എന്ന വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. നിലവില്‍ 124 ഫയര്‍ സ്റ്റേഷനുകള്‍ക്ക് അനുബന്ധമായി 50 പേരടങ്ങുന്ന ഓരോ സിവില്‍ ഡിഫന്‍സ് യൂണിറ്റാണ് രൂപീകരിക്കുക. അത്തരത്തില്‍ കേരളത്തിലാകെ 6200 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ ഉണ്ടാകും. മത്സ്യത്തൊഴിലാളികള്‍, ആദിവാസി വിഭാഗത്തിലുള്ളവര്‍ തുടങ്ങിയവരുടെ പ്രാതിനിധ്യം ഉണ്ടാകും. സന്നദ്ധതയുള്ള യുവാക്കളും യുവതികളും സിവില്‍ ഡിഫന്‍സിന്റെ ഭാഗമാകും. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ജനകീയ ദുരന്ത പ്രതികരണ സേനയില്‍ ഉണ്ടാകും. 30 ശതമാനം വനിതാ പ്രാതിനിധ്യമാണ് സന്നദ്ധസേനയുടെ സവിശേഷതകളില്‍ ഒന്ന്. വോളണ്ടിയര്‍മാരുടെ മുന്‍കാല പ്രവര്‍ത്തനം, സ്വഭാവ സവിശേഷത തുടങ്ങിയവ പരിശോധിച്ച് യോഗ്യത ഉറപ്പാക്കും. സമഗ്ര പരിശീലനം ഇവര്‍ക്ക് നല്‍കും. വ്യക്തിത്വ…
Read More