സംസ്ഥാനത്തിന്റെ ആരോഗ്യമേഖല പ്രവര്‍ത്തിക്കുന്നതു ശരിയായ ദിശയിലാണെന്നും ഇക്കഴിഞ്ഞ കാലയളവുകളില്‍ കേരളം അതിജീവിച്ചതു വലിയ വെല്ലുവിളികളെയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം കുരമ്പാല തെക്ക് ആതിരമല പ്രാഥമികാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ അനുഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതു സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായിട്ടാണ്. ആരോഗ്യവകുപ്പ് കരുത്തുറ്റ കരങ്ങളിലാണുള്ളത്. സദുദ്ദേശ പ്രവര്‍ത്തനങ്ങളാണു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും നടന്നുവരുന്നത്. ഡി.എം.ഒ, ഡി.പി.എം, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ഫാര്‍മസിസ്റ്റുകള്‍, ആശുപത്രിയിലെ ശുചീകരണ ജീവനക്കാര്‍ അടക്കമുള്ള ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണു സംസ്ഥാനത്തിന് ആരോഗ്യ മേഖലയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം…
Read More