കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചൈനാമുക്കിന്റെ പേര് മാറ്റുവാന്‍ നടപടി സ്വീകരിക്കണം എന്നുള്ള അപേക്ഷ പിന് വലിച്ചു . ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റി വിഷയം ചര്‍ച്ച ചെയ്യില്ല . കോന്നി ചൈനാ മുക്കിന്റെ പേര് മാറ്റി ദേശ സ്നേഹം ഉള്ള മറ്റൊരു പേര് ഇടണം എന്നു ആവശ്യം ഉന്നയിച്ച് വൈസ് പ്രസിഡണ്ട് പ്രവീണ്‍ പ്ലാവിളയില്‍ ആണ് പഞ്ചായത്ത് കമ്മറ്റിയ്ക്ക് കത്ത് നല്‍കിയത് . വിഷയത്തിന് രാഷ്ട്രീയ മാനം കൈവന്നതോടെ പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസില്‍ നിന്നു പോലും എതിര്‍പ്പ് വന്നു . ചൈനാ മുക്കിന്റെ പേര് മാറ്റുന്നതിനോട് കൂടുതല്‍ ആളുകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു . സി പി ഐ ( എം )പേര് മാറ്റത്തെ എതിര്‍ത്തപ്പോള്‍ ബി ജെ പി അനുകൂലിച്ചു . ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യാ ചൈനാ സംഘര്‍ഷത്തില്‍ 20…
Read More