കോന്നി ഗവ.മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു: അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ നമുക്ക് ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതായുണ്ട്. ഒരു ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിനായി വിശ്രമമില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ അത് എന്റെ കടമയും, എന്നില്‍ നിക്ഷിപ്തമായ ബാധ്യതയുമാണ്. മെഡിക്കല്‍ കോളജ് മലയോര മണ്ണിന്റെ സ്വപ്നമാണ്. അത് ഇന്നത്തെ നിലയിലാക്കാന്‍ പ്രയത്‌നിച്ചവര്‍ നിരവധിയാണ്. ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് യാഥാര്‍ഥ്യമാക്കാന്‍ ചുമതലപ്പെട്ട എംഎല്‍എ എന്ന നിലയിലുള്ള ഇടപെടലാണ് ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ രണ്ട് പ്രധാന റോഡുകളും, നിരവധി ഉപറോഡുകളും ഉന്നത നിലവാരത്തില്‍ നിര്‍മിക്കേണ്ടതുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മെഡിക്കല്‍…
Read More