കോന്നി- അച്ചൻകോവിൽ റോഡ് വനം വകുപ്പ് സഞ്ചാരയോഗ്യമാക്കിയില്ല : എം എല്‍ എ യുടെ നിര്‍ദേശത്തിനു പുല്ല് വില ;കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ 16 കിലോമീറ്റർ റോഡ് നന്നാക്കണം konnivartha.com; കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ കെ യു ജനീഷ് കുമാർ എം .എൽ .എ വനം വകുപ്പിന് നിർദ്ദേശം നൽകിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ റോഡിലെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ വനംവകുപ്പിന് കഴിഞ്ഞില്ല . 2024 ആഗസ്റ്റില്‍ ആണ് ഇത് സംബന്ധിച്ച് എം എല്‍ എ കോന്നി ഡി എഫ് ഒയ്ക്ക് നിര്‍ദേശം നല്‍കിയത് .എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലായിരുന്നു നിർദ്ദേശം നല്‍കിയത് . കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ കോന്നി നിയോജക മണ്ഡലത്തിലെ 16 കിലോമീറ്റർ…
Read Moreടാഗ്: konni vartha
ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരിക്കേറ്റു
konnivartha.com; എം.സി. റോഡിൽ കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരിക്കേറ്റു. ഇതിൽ18 പേരുടെ നില ഗുരുതരമാണ്. വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം. കണ്ണൂർ മണത്തണ കരിയാടൻ ഹൗസിൽ സിന്ധു പ്രബീഷ് (45) ആണ് മരണപ്പെട്ടത് . പരേതനായ സുധാകരൻ നമ്പ്യാരുടെയും ദേവി അമ്മയുടെയും മകളാണ്. ഭർത്താവ്: പ്രബീഷ് മക്കൾ: സിന്ധാർത്ഥ് (ഗൾഫ്), അഥർവ്വ്(വിദ്യാർത്ഥി, മണത്തണ ഗവ.ഹയർ സെക്കൻററി സ്കൂൾ )സഹോദരങ്ങൾ: സുരേഷ് കുമാർ (ഓട്ടോ ഡ്രൈവർ), രാജീവൻ :സംസ്കാരം പിന്നീട് ഇരിട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു .അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read Moreഡോ. എം .എസ്. സുനിലിന്റെ 363-മത് സ്നേഹഭവനം
ഡോ. എം .എസ്. സുനിലിന്റെ 363-മത് സ്നേഹഭവനം പ്രീതിക്കും രതീഷിനും രണ്ട് പെൺ കുഞ്ഞുങ്ങൾക്കും konnivartha.com; പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതുനൽകുന്ന 363- മത് സ്നേഹഭവനം ചിക്കാഗോയിലെ മലയാളി അസോസിയേഷൻ ഓഫ് റസ്പിറ്റോറി കെയറിന്റെ സഹായത്താൽ റാന്നി നെല്ലിക്കമൺ കല്ലുപറമ്പിൽ പ്രിയയ്ക്കും രതീഷിനും വിദ്യാർഥിനികളായ രണ്ടു പെൺകുഞ്ഞുങ്ങൾക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനം റാന്നി എം.എൽ.എ .അഡ്വ. പ്രമോദ് നാരായണനും താക്കോൽദാനം മാർക്ക് അംഗമായ ടോം കാലായിലും നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാൻ നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന പ്രിയയ്ക്കും കുടുംബത്തിനും സ്വന്തമായുള്ള 5 സെൻറ് സ്ഥലത്ത് മാർക്ക് അംഗങ്ങൾ നൽകിയ എട്ടര ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് മുറികളും ,അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 1200 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു.…
Read Moreകൊല്ലം ജില്ലാ ആരോഗ്യ വകുപ്പ് അധികാരികള്‍ക്ക് എതിരെ എം പി പരാതി നല്‍കി
എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എം പി konnivartha.com/കൊല്ലം: കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ അവലോകനയോഗങ്ങളിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുകയും, ദേശീയ ആരോഗ്യ ദൗത്യവും (NHM) ആരോഗ്യവകുപ്പും നടത്തുന്ന വിവിധ പരിപാടികളിൽ കേന്ദ്ര പ്രതിനിധികളായ എംപിമാരെയും കേന്ദ്ര മന്ത്രിമാരെയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ, കൊല്ലം ജില്ലാ പ്രോഗ്രാം മാനേജർ ദേവ് കിരൻ, ജില്ലാ മെഡിക്കൽ ഓഫീസർ (DMO) അനു എം.എസ്. എന്നിവർക്കെതിരെ പാർലമെന്റ് അംഗങ്ങളുടെ അവകാശലംഘനം (Breach of Privilege) സംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. മൂന്നു മാസത്തിലൊരിക്കൽ ജില്ലാതലത്തിൽ നടക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതികളുടെ അവലോകനയോഗമായ “ദിശ”യിൽ ഈ ഉദ്യോഗസ്ഥൻ സ്ഥിരമായി പങ്കെടുക്കാറില്ല. എംപി വിളിച്ചു ചേർക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗങ്ങളിൽ പങ്കെടുക്കാതെ ജൂനിയർ ഉദ്യോഗസ്ഥരെ അയയ്ക്കുകയും, റിപ്പോർട്ടുകൾ സമയബന്ധിതമായി…
Read Moreകോന്നിതാഴം, കൂടൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഇന്ന് ഉദ്ഘാടനം നിർവഹിക്കും
konnivartha.com;കോന്നിതാഴം, കൂടൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.മണ്ഡലത്തിലെ മറ്റു വികസന പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടന നിർവഹിക്കുന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും കോന്നിയുടെ വികസനത്തിന്റെ ആറാണ്ട് 27/10/2025 ൽ നടക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും. കോന്നി :അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കാൻ പോകുന്നവയുടെയും ഉദ്ഘാടനങ്ങൾ. ചെമ്മാനി-മുണ്ടഞ്ചിറപ്പടി-ഷറീന മന്‍സില്‍പടി റോഡ് നിര്‍മ്മാണം (കോന്നി) – 5 ലക്ഷം ചെങ്ങറ- ചെങ്ങറമുക്ക് റോഡ് 10 ലക്ഷം പെരിഞ്ഞൊട്ടയ്ക്കൽ അംഗനവാടി 10 ലക്ഷം MSCLP സ്കൂൾ 5 ലക്ഷം…
Read Moreഅടിമാലിയിലെ മണ്ണിടിച്ചിൽ: ഒരാള്‍ മരണപ്പെട്ടു
ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഒരാള്‍ മരണപ്പെട്ടു .ഒരാളെ രക്ഷപ്പെടുത്തി . ബിജു സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചു എങ്കിലും അബോധാവസ്‌ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു . ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സന്ധ്യയെ പുറത്തെത്തിക്കാനായത്.പുലർച്ചെ അഞ്ച് മണിയോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്… ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിങ് ഉണ്ടായി. അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടം.രണ്ടു വീടുകൾ തകർന്നു.മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്.മണ്ണിടിച്ചിൽ ഭീഷണി തുടർന്ന് ബിജുവും സന്ധ്യയും തറവാട്ട് വീട്ടിലേക്ക് മാറിയിട്ടും രേഖകൾ എടുക്കാൻ വേണ്ടിയാണ് വീട്ടിലേക്ക് എത്തിയത്. ബിജുവും സന്ധ്യം…
Read Moreകാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ മരണപ്പെട്ടു
കാറും ലോറിയും കൂട്ടിയിടിച്ച് 2 വയനാട് സ്വദേശികൾ മരിച്ചു.3 പേർക്ക് പരിക്കുണ്ട് . കൊല്ലേഗൽ കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിലാണ് അപകടം നടന്നത് . വയനാട് കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ് മരിച്ചത്.പരുക്കേറ്റ മുഹമ്മദ് ഷാഫി (32), മകൻ ഏസം ഹനാൽ (3), ബഷീറിന്റെ ഭാര്യ നസീമ (42) എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായ്‌ലാൻഡിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
Read Moreസംസ്ഥാനത്തെ ശുചിത്വമികവ് വിലയിരുത്താൻ ‘ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റം’
സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ‘ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനസമ്പർക്കം കൂടുതലുള്ളതും മാലിന്യം കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്. ആദ്യ ഘട്ടത്തിൽ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീ-പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസ് ഡിപ്പോകൾ, ടൗണുകൾ എന്നിവയിലാണ് റേറ്റിങ് നടപ്പാക്കുന്നത്. രണ്ടാം ഘട്ടമായി ഹോട്ടൽ & റസ്റ്റോറന്റുകൾ, ആശുപത്രികൾ, ബേക്കറികൾ, ഷോപ്പിങ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്‌ലാറ്റുകൾ/അപ്പാർട്ട്‌മെന്റുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയ സ്വകാര്യ…
Read Moreബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു .സെക്രട്ടേറിയറ്റിന് മുന്നിലെ ഒന്നാം സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉപരോധ സമരത്തില്‍ പങ്കെടുത്തു . തിരഞ്ഞെടുത്ത വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സമരഗേറ്റിന് മുന്നില്‍ സമരം തുടരുകയാണ് .രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിച്ച ലോകത്തിലെ തന്നെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ബി ജെ പി നേതാവ് പി. കെ. കൃഷ്ണദാസ് പറഞ്ഞു . സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ വരണം. സ്വര്‍ണക്കടത്തില്‍ രാജിവച്ച് പുറത്തു വന്ന് സര്‍ക്കാര്‍ ഉത്തരം പറയണം എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന്റെ സമരഗേറ്റില്‍ ആരംഭിച്ച രാപകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന…
Read Moreവള്ളിക്കോട് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു
കോന്നിയുടെ വികസനത്തിൻ്റെ ആറാണ്ട്: വള്ളിക്കോട് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു konnivartha.com; :അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ വള്ളിക്കോട് പഞ്ചായത്തിൽ നിർവഹിച്ചു. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ഉദ്ഘാടനങ്ങൾ നിർവഹിച്ചത്.നിർമ്മാണം പൂർത്തിയായതും, ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. പോസ്റ്റ് ഓഫീസ് – കാവിന്റയ്യത്ത് പടി പത്തുലക്ഷം കിണറുവിളപ്പടി വാല് പറമ്പ് പടി 5 ലക്ഷം തെങ്ങുംപള്ളിൽ പടി പാലവിളപ്പടി 20 ലക്ഷം സ്മാർട്ട് അങ്കണവാടി കുടമുക്ക് 27 ലക്ഷം കൊച്ചു തെക്കേതിൽ പടി സെന്റ് പോൾസ് പടി 5 ലക്ഷം ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി 5 ലക്ഷം വിശ്വദർശനം പടി കരിക്കേനെത്ത് 10 ലക്ഷം നരിതൂക്കിൽ പടി കോയിക്കൽ ക്ഷേത്രം…
Read More