കോന്നി കരിയാട്ടം:കോന്നിയൂര്‍ ചരിത്രത്തിന്‍റെ പുനരാവിഷ്കാരം

  konnivartha.com:   കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി  നാട്ടുരാജ്യം  സ്ഥാപിച്ച   ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ  സംരക്ഷിച്ച് കരിങ്കൊമ്പൻ  എന്ന പേരിൽ വളർത്തി  വലുതാക്കി. നാട്ടുകാർക്ക്  ഏറെ പ്രീയങ്കരനായ  അവന് ഒരിക്കൽ പോലും  ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ  ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും  കരിങ്കൊമ്പനെ  കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ  നാട്ടുകാർ   പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ്  സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന ശേഷം കൊമ്പൻ ഭക്ഷണവും ജലപാനവുമില്ലാതെ ഒറ്റനിൽപ്പ് തുടർന്നു . ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട്  കോന്നിയൂർ ദേശം ഉത്സവപ്പറമ്പു പോലെയായി. നാട്ടിലെ എല്ലാ…

Read More

കോന്നിയൂരിന്‍റെ സ്വന്തം ഗോപിച്ചേട്ടന്‍

  konnivartha.com; ഡോ .ഗോപിനാഥപിള്ള . പൊയ്കയില്‍ ചൈനാമുക്ക് കോന്നി .ഇങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷെ ഇന്നത്തെ യുവതയ്ക്ക് അറിയില്ല . കോന്നിയൂര്‍ എന്ന തനി ഗ്രാമത്തിന്‍റെ നെറുകയില്‍ ചാര്‍ത്തിയ തൊടുകുറിയായിരുന്നു ഡോ ഗോപിനാഥ പിള്ള എന്ന പേര് . കൊല്ലത്ത് നിന്നും കോന്നിയില്‍ പറിച്ചു നട്ട നന്മ മരം .അതായിരുന്നു അന്തരിച്ച ഡോ ഗോപിനാഥപിള്ള . കോന്നിയുടെ പ്രിയങ്കരനായ കുടുംബ ഡോക്ടർ ആതുര സേവന രംഗത്തെ കോന്നിയുടെ താരകം ഡോ. ഗോപിനാഥപിള്ള വിടവാങ്ങി. പതിറ്റാണ്ടുകളായി തലമുറകളുടെ പ്രിയ ഡോക്ടറായി നിറഞ്ഞുനിന്ന് സ്വതസിദ്ധമായ ശൈലിയിൽ മൃദുവായ കരസ്പർശത്താൽ രോഗശമനത്തിലേക്ക് പ്രിയപ്പെട്ടവരെ കൂട്ടിക്കൊണ്ടുപോയിരുന്ന അത്ഭുത സിദ്ധി ലഭിച്ചിരുന്ന ഭിഷഗ്വരനായിരുന്നു അദ്ദേഹം. ഉടമസ്ഥതയിലുണ്ടായിരുന്ന പീപ്പിൾസ് ആശുപത്രിയിലേക്ക് എത്തുന്ന പ്രിയപ്പെട്ടവരെ ചെറു പുഞ്ചിരിയാൽ നെറ്റിതടത്തിൽ കൈവെള്ളകൊണ്ട് തൊടുമ്പോൾ തന്നെ കടുത്ത പനിയുമായി എത്തുന്നയാൾ സന്തോഷത്തോടെ കുടുംബത്തിലേക്ക് തിരികെ പോന്നിരുന്ന കാലം ഇപ്പോള്‍…

Read More

കോന്നി :മലകളുടെ സംഗമ ഭൂമിക:ഇത് പാപ്പിനി കോട്ട

  konnivartha.com: കോന്നി കല്ലേലി വയക്കരയിൽ നിന്നും വയക്കര പാലത്തിൽ നിന്നും ഒരേക്കറിൽ നിന്നുമൊക്കെ വടക്കായോ – വടക്ക് കിഴക്ക് ദിശയിലോ ദൃശ്യമാകുന്ന ഉയർന്ന മല പാപ്പിനി കോട്ടയാണ്. അച്ചൻകോവിലാറിന് വടക്ക് ദിശയിലായി സ്ഥിതിചെയ്യുന്ന പാപ്പിനിയുടെ ഏറ്റവും കൂടിയ ഉയരം 395 മീറ്ററാണ്. പാപ്പിനിയിൽ നിന്നും പ്രവഹിക്കുന്ന നീർചാലുകൾ കൊക്കാത്തോട്, നടുവത്തുമൂഴി എന്നീ തോടുകൾക്ക് ജലം പ്രദാനം ചെയ്യുന്നു എന്ന് ചരിത്ര ഗവേഷകന്‍ അരുണ്‍ ശശി സാക്ഷ്യപ്പെടുത്തുന്നു . പാപ്പിനി കോട്ടയുടെ തെക്ക് കിഴക്കായാണ് കാട്ടാത്തിപ്പാറ സ്ഥിതിചെയ്യുന്നത്. കൊക്കാത്തോടിന് ജലം പ്രദാനം ചെയ്യുന്ന പാപ്പിനി ഉപ നീർത്തടത്തിന്റെ വിസ്തൃതി 9.6035 ച.കി.മി.യാണ്. ഇഞ്ചചപ്പാത്തിന് വടക്ക് കിഴക്കായി ഈ ഉപനീർത്തടം വ്യാപിച്ചു കിടക്കുന്നു. ഈ ഉപ നീർത്തടത്തിൻറെ വടക്ക്‌ ദിശയിൽ നിന്നുള്ള നീർച്ചാലുകൾ നടുവത്തുമൂഴി തോട്ടിലേക്ക് ജലമെത്തിക്കുന്നു. നടുവത്തുമൂഴി തോടിന് വടക്ക് കിഴക്കായി വ്യാപിച്ചു കിടക്കുന്ന നടുവത്തുമൂഴി- പാപ്പിനി…

Read More

അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന്

അക്ഷരങ്ങളെ ചിട്ടപ്പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്.. konnivartha.com: ഒറ്റവരിയില്‍ പറഞ്ഞാല്‍ അഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ” നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു”എന്ന ഗാനം എഴുതിയ നമ്മുടെ ഭാസ്.വൃക്കരോഗം കാരണം അകാലമരണം സംഭവിച്ച കോന്നിയൂര്‍ ഭാസാണ്‌ കാര്യംനിസ്സാരമെന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയത്‌. കുങ്കുമം പബ്ലിക്കേഷന്‍സിലെ ജീവനക്കാരനായിരുന്നു കോന്നിയൂര്‍ ഭാസ്സ്. കാര്യം നിസാരത്തിലെ യേശുദാസ്‌ പാടിയ ‘കണ്‍മണി പൊന്മണിയേ’ ആണ്‌ ഈ ചിത്രത്തിലെ മെഗാഹിറ്റ്‌ ഗാനം. യേശുദാസും ജാനകിയും ചേര്‍ന്ന്‌ പാടിയ ‘താളം ശ്രുതിലയ താളം’, ജാനകി പാടിയ ‘കൊഞ്ചി വന്ന പഞ്ചമിയോ’ എന്നിവയാണ്‌ മറ്റു ഗാനങ്ങള്‍. എഴുതിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിയെങ്കിലും കോന്നിയൂര്‍ ഭാസിന്‌ മലയാളസിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. അഹത്തിലെ ‘നന്ദി ആരോട്‌ ഞാന്‍ ചൊല്ലേണ്ടു’ എന്ന ഗാനമാണ്‌ കോന്നിയൂര്‍ ഭാസ്‌ അവസാനമായി എഴുതിയത്‌. വൃക്കരോഗം മൂര്‍ച്‌ഛിച്ചപ്പോഴാണ്‌…

Read More

കോന്നിയൂർ രാധാകൃഷ്ണന്‍റെ ഒന്നാം അനുസ്മരണം ഒക്ടോബർ 11 ന്

    konnivartha.com: സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന കോന്നിയൂർ രാധാകൃഷ്ണന്‍റെ ഒന്നാം അനുസ്മരണം കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 11ന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ ചേരും എന്ന് ഭാരവാഹികള്‍ അറിയിച്ചു

Read More

എല്ലാ പ്രിയ സ്നേഹിതര്‍ക്കും “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ” ക്രിസ്തുമസ്സ് ആശംസകള്‍

എല്ലാ പ്രിയ സ്നേഹിതര്‍ക്കും “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ” ക്രിസ്തുമസ്സ് ആശംസകള്‍  

Read More

കോന്നിയൂർ ആർ. നരേന്ദ്രനാഥ്

“കോന്നി വാര്‍ത്ത ഡോട്ട് കോം” കഴിഞ്ഞ ആഴ്ചയിലെ ചോദ്യ ശര വേഗത്തിനു ഉത്തരം ഇതാ:ചോദ്യം :”ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് “എന്ന് അടിസ്ഥാന മുദ്രാവാക്യം ഉള്ള പ്രസ്ഥാനത്തിന്‍റെ പേര് നല്‍കിയത് കോന്നി നിവാസിയാണ്. .സംഘടനയുടെ പേര് എന്ത് ..?ഈ പേര് നല്‍കിയ കോന്നി നിവാസി ആര് ..? ഉത്തരം :സംഘടന :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേര് നിര്‍ദേശിച്ചത് :കോന്നിയൂർ ആർ. നരേന്ദ്രനാഥ് …….കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്‌……………. മലയാള സാഹിത്യത്തില്‍ ശാസ്ത്ര കഥകളുടെ വിസ്മയ ലോകം തീര്‍ത്ത കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്‌ 81വയസ്സില്‍ (2008 സെപ്റ്റംബര്‍ 14 ന്) അന്തരിച്ചു. ആകാശവാണി മുന്‍ ഡയരക്ടരായിരുന്നു .മള്ളൂര്‍ ഗോവിന്ദപ്പിള്ളയുടെ ചെറുമകള്‍ ഗംഗാദേവിയാണ്‌ ഭാര്യ. ജയശ്രീ, ശ്രീലത, ശ്രീകുമാര്‍ എന്നിവര്‍ മക്കളാണ്‌. മരുമക്കള്‍: ഹരിദാസ്‌, ഉഷ. സഹോദരങ്ങള്‍: ആര്‍.എസ്‌. നായര്‍,സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ കോന്നിയൂര്‍ രാധാകൃഷ്‌ണന്‍. പത്തനംതിട്ട കോന്നി നെല്ലിക്കോട്‌ കുടുംബാംഗമായ നരേന്ദ്രനാഥ്‌…

Read More