കൂടൽ ഇഞ്ചപ്പാറ പെട്രോൾ പമ്പ് ജീവനക്കാരിക്കും സഹപ്രവർത്തകർക്കും മർദ്ദനം : ഒരാൾ അറസ്റ്റിൽ

  konnivartha.com : പെട്രോൾ അടിക്കാൻ താമസിച്ചതിന് ജീവനക്കാരിയെ മർദ്ദിക്കുകയും, തുടർന്ന് മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടാം  പ്രതിയെ അറസ്റ്റ് ചെയ്തു. കലഞ്ഞൂർ മലനട മുല്ലശ്ശേരിൽ തെക്കേതിൽ മധുവിന്റെ മകൻ അനിരുദ്ധൻ (19) ആണ് ഇന്ന് രാവിലെ കൂടൽ പോലീസിന്റെ പിടിയിലായത്. കൂടൽ ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസ് ഏപ്രിൽ 30 ന് വൈകിട്ട് 5 മണിക്കാണ് സംഭവം. കൂടൽ ഇഞ്ചപ്പാറ കൈമളേത്ത് വടക്കേതിൽ അനൂപിന്റെ ഭാര്യ ശാലിനിക്കെതിരെയാണ് കയ്യേറ്റവും അതിക്രമവും ഉണ്ടായത്.   പമ്പിലെത്തിയ ഒന്നും രണ്ടും പ്രതികൾ പെട്രോൾ ആവശ്യപ്പെടുകയും, വൈകിയപ്പോൾ അസഭ്യം വിളിച്ചുകൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന്, സ്ഥലം വിട്ട പ്രതികൾ, മൂന്നാം പ്രതിയേയും കൂട്ടി 6.45 ഓടെ തിരിച്ചെത്തി ജീവനക്കാരിയെ അന്വേഷിച്ചു. വിവരം പറയാൻ വിസമ്മതിച്ച ഓഫീസ് ജീവനക്കാരൻ സോമനെ ഇടിവളയുമായി ഓഫീസിൽ അതിക്രമിച്ചുകയറി ക്രൂരമായി…

Read More