പത്തനംതിട്ട ജില്ലയില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി

സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി പത്തനംതിട്ട ജില്ലയില്‍ കടപ്ര പഞ്ചായത്തില്‍ കോവിഡ് 19 ഡെല്‍റ്റ പ്ലസ് വേരിയന്റ് കണ്ടെത്തി: ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായാണ് പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണു പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മേയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്.…

Read More