konnivartha.com; ശബരിമല റോഡ് വികസനത്തിന് അനുവദിച്ചത് 1107 കോടി രൂപ അനുവദിച്ചു : മന്ത്രി മുഹമ്മദ് റിയാസ് മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ശബരിമല റോഡ് വികസനത്തിന് നാലുവര്‍ഷത്തിനുള്ളില്‍ 1107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 35000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. നിര്‍മാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നല്‍കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ റോഡ് പ്രയോജനകരമാകും. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തില്‍ ഒറ്റ ദിവസം കൊണ്ട് നിര്‍വഹിക്കുന്നത്.…
Read Moreടാഗ്: kummannoor
കുമ്മണ്ണൂർ ജുമാ മസ്ജിദ് പടിയിൽ പൊക്ക വിളക്ക് ഉദ്ഘാടനം ചെയ്തു
konnivartha.com; : കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കുമ്മണ്ണൂർ ജുമാ മസ്ജിദ് പടിയിൽ ആൻ്റോ ആൻ്റണി എം.പി യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തി സ്ഥാപിച്ച പൊക്ക വിളക്ക് ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ, ജി. എസ്.സന്തോഷ് കുമാര്‍ , ഉമ്മർ റാവുത്തർ, നസീമ ബീവി, റാസി മൗലവി, മുഹമ്മദ് നാസിം, ഫൈസൽ, അബ്ദുൾ നാസർ, അബ്ദുൾ അസീസ്, ഷംസുദ്ദീൻ മുളന്തറ, അബ്ദുൾ അസീസ് കുമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു.
Read Moreകോന്നി കുമ്മണ്ണൂർ വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കുമ്മണ്ണൂർ കാഞ്ഞിരപ്പാറ വന ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തി .ഒരുദിവസം പഴക്കമുള്ള പെൺ കടുവയാണ് ചത്തത് .കുമ്മണ്ണൂർ സ്റ്റേഷനിലെ വനപാലകർ പതിവ് ഫീൽഡ് പരിശോധനയ്ക്ക് പോയപ്പോഴാണ് കണ്ടത്.വനം വകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു . ഏതാനും ദിവസം മുന്‍പ് കല്ലേലിയില്‍ അച്ചന്‍കോവില്‍ നദിയില്‍ ഒരു വയസ്സുള്ള കടുവയെ ചത്ത് അഴുകിയ നിലയിലും കണ്ടെത്തിയിരുന്നു .
Read Moreകുരിശിന്‍റെ വഴി : കോന്നി മുളന്തറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയം
konnivartha.com : നാല്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ചു മുളന്തറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ആനകുത്തി കുരിശടിയിൽ നിന്നും മെഡിക്കൽ കോളേജ് കുരിശ്ടിയിലേക്ക് കുരിശിന്റെ വഴി നടത്തി. ഇടവക വികാരി റവ. ഫ. അഡ്വ. എ. ഡി. ജോസ് കളവിളയുടെ നേതൃത്വത്തിൽ നടത്തിയ പരിഹാര പ്രദിക്ഷണത്തിന്റെ സമാപനത്തിൽ റവ. ഫ. വർഗീസ് സമുവൽ അനുഗ്രഹ പ്രഭാഷണം നടത്തി.
Read Moreജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ
ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ : നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു നാടിന്‍റെ ഓരോ മുക്കിലും മൂലയിലും റഷീദ് മുളന്തറ എന്ന നാമം ജന ഹൃദയത്തില്‍ എഴുതി സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്നേഹ ബന്ധങ്ങള്‍ക്ക് ഇന്നും പത്തര മാറ്റ് . അറിഞ്ഞു സഹായിക്കുന്നവര്‍ആരാണോ അവരാണ് ദൈവത്തിന്‍റെ പ്രതി പുരുഷന്‍മാര്‍ .ഇവിടെ റഷീദ് മുളന്തറ ജനകീയനാകുവാനും കാരണം മറ്റൊന്നുമല്ല . ജീവകാരുണ്യ പ്രവര്‍ത്തികള്‍ ജീവിത തപസ്യയാക്കിയ നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു . ഇന്ന് റഷീദ് മുളന്തറ അതുമ്പുംകുളം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാര്‍ഥിയായതിന് പിന്നിലും ഈ ജീവകാരുണ്യ പ്രവര്‍ത്തികളാണ് . നാടിന്‍റെ ഏത് ആവശ്യങ്ങള്‍ക്കും ദേശ വാസികള്‍ക്ക് ഒപ്പം എന്നും മുന്നില്‍ നിന്നു നയിക്കുന്ന റഷീദ് മുളന്തറ രാജ്യ സേവനത്തില്‍ എത്തപ്പെട്ടതും യാദൃച്ഛികം അല്ല . നാടിനെയും നാട്ടാരെയും അകമഴിഞ്ഞു സ്നേഹിക്കുകയും തന്നാല്‍ കഴിയുന്ന സഹായം പ്രതിഫലേഛയില്ലാതെ…
Read More