സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ തുടങ്ങി

സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ തുടങ്ങി konnivartha.com : സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പദ്ധതിയുടെ നാലാം ബാച്ചിന്റെ രണ്ടാം വര്‍ഷ പരീക്ഷകളും അഞ്ചാം ബാച്ചിന്റെ ഒന്നാം വര്‍ഷ പരീക്ഷകളും ആരംഭിച്ചു. ഈ മാസം 31 ന് സമാപിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കുറ്റൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പത്തനംതിട്ട ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷകള്‍ നടത്തുന്നത്. വിവിധ കാരണങ്ങളാല്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരും പത്താംതരം പാസായതിനുശേഷം ഹയര്‍ സെക്കന്‍ഡറി കോഴ്‌സില്‍ ചേരാന്‍ കഴിയാതിരുന്നവരുമാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന്റെ പഠിതാക്കള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍…

Read More