പത്തനംതിട്ടയില്‍ കലാവിരുന്ന് :സർഗ്ഗം 2024: നവംബർ 28 വ്യാഴാഴ്ച

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ അമേരിക്കയിലെ നാട്യരംഭ സ്കൂൾ ഓഫ് ഡാൻസുമായി ചേർന്ന് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കലാ അഭിരുചിയുള്ള പെൺകുട്ടികൾക്കായി സൗജന്യമായി നടത്തുന്ന നൃത്ത പരിശീലനത്തിൽ കൂടി ശാസ്ത്രീയ നൃത്തം അഭ്യസിച്ച കുട്ടികളുടെയും സന്നദ്ധപ്രവർത്തകരായ അധ്യാപികമാരുടെയും കലാവിരുന്ന് സർഗ്ഗം 2024 നവംബർ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 .30 ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. അമേരിക്കയിൽ നിന്നുള്ള അഞ്ജലി നല്ല വീട്ടിൽ, സിദ്ധ്യാ രാമൻ, അതില്യ രാജേഷ്, ഡെവീന എടുവരൂ , അശ്വതി. ആർ., പ്രീനു പ്രസാദ് ,പാർവതി എന്നിവർ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും വിവിധ കലാപരിപാടികളും നടക്കും .

Read More

ഡോ. എം .എസ്. സുനിലിന്‍റെ 278-മത് സ്നേഹഭവനം രജിത സുന്ദരന്‍റെ അഞ്ചംഗ കുടുംബത്തിന്

  konnivartha.com : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നിൽക്കുന്ന 278 മത്തെ സ്നേഹഭവനം പഴമ്പാലക്കോട് ഞാറക്കൽ വീട്ടിൽ രജിതാ സുന്ദരനും കുടുംബത്തിനും ആയി മറിയാമ്മ ജോസിന്റെയും മിനിപിള്ളയുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ചലച്ചിത്ര സീരിയൽ താരം കലാഭവൻ നവാസ് നിർവഹിച്ചു . രജിത ഭർത്താവ് സുന്ദരനും അമ്മ ജാനകിയും രണ്ട് പെൺകുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടുമടങ്ങിയ വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ .പി. ജയലാൽ., അസോസിയേറ്റ് ഡയറക്ടർ രാഹുൽ പത്തനാപുരം .,പ്രിൻസ് സുനിൽ എന്നിവർ പ്രസംഗിച്ചു.

Read More

ഹൃദയത്തിന്‍റെ പേര് ഡോ. എം.എസ്. സുനില്‍

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക.ആയിരക്കണക്കിന് മനുഷ്യഹൃദയം ഒന്നിച്ചു പറയും ആ ഹൃദയത്തിന്‍റെ പേര് ഡോ. എം.എസ്. സുനില്‍ . സാധാരണ വേഷം .കഴുത്തില്‍ മുത്തുമാല,സംസാരത്തില്‍ സ്നേഹം ,ചെയ്യുന്ന പ്രവര്‍ത്തി ജീവകാരുണ്യം .ഡോ. എം.എസ്. സുനില്‍ എന്ന സുനിൽ ടീച്ചർ. പഠിപ്പിക്കുന്നത് പുസ്തകങ്ങളിലെ അറിവ് മാത്രമല്ല, സഹജീവി സ്നേഹത്തിന്‍റെ കരള്‍ നിറച്ച ബന്ധങ്ങള്‍ ആണ് . പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജിൽ സൂവോളജി ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായിവിരമിച്ച ഡോ; എം.എസ് സുനിൽ ദരിദ്രരും,നിരാലംബരുമായ ജനങ്ങളെ സേവിക്കുന്നതിലൂടെ തനതായ സംഭാവനകൾ നൽകിയ വ്യക്തിത്വത്തിനുടമയാണ്. ഉന്നത വിദ്യാഭ്യാസവും, ഉയർന്ന ശമ്പളവുമുളള ജോലി ഉണ്ടായിട്ടും മുക്കാൽ സമയവും ഇനി ആര്‍ക്കു അര്‍ഹത പെട്ട ഭവനം ഒരുക്കി നല്‍കും എന്ന ചിന്തയിലാണ് . സേവനരംഗത്ത് ഈ സ്ത്രീ സാന്നിധ്യം ജില്ലയുടെ തിലക കുറിയാണ്. ആതുരശുശ്രൂഷരംഗത്ത് പ്രവർത്തിക്കുന്നതിന്…

Read More