നിളയുടെ തീരമൊരുങ്ങുന്നു ; മാമാങ്കം കൊണ്ടാടാൻ

  konnivartha.com; പലകുറി മാമാങ്കം കൊണ്ടാടിയ നിളയുടെ തീരങ്ങൾ വീണ്ടും ഉണരുകയാണ്. മാമാങ്കം കൊണ്ടാടാൻ.32ാമത് മാമാങ്കോത്സവത്തിന് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വിളംബരം നടത്തി.കേരള ചരിത്രത്തിലെ സാംസ്‌കാരികവും പൈതൃകവും മത സൗഹൃദപരവുമായ വാണിജ്യ മേളയായിരുന്നു മാമാങ്കം. മഹോത്സവത്തിന് സ്മരണക്കായി മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും റീ എക്കൗ തിരുന്നാവായയും നടത്തുന്ന മാമാങ്ക മഹോത്സവം 2026ന്റെ വിളമ്പരം മുഖ്യ രക്ഷാധികാരി ബ്രഹ്‌മശ്രീ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ നിര്‍വഹിച്ചു. നാവാമുകുന്ദാ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറേ കടവില്‍ നടന്ന ചടങ്ങില്‍ റീ എക്കൗ പ്രസിഡന്റ് പുവത്തിങ്കല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റിഎക്കൗയും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി മാമാങ്കം മഹോത്സവം നടത്തി വരുന്നു. 2026 ആഘോഷം ഫെബ്രുവരി മാസം 1,2 ,3 തീയതികളിലാണ് നടക്കുക. നാവാമുകുന്ദ ക്ഷേത്രം കര്‍മ്മി നാരായണന്‍ ഇളയത് റീ എക്കൗ സെക്രട്ടറി സതീശന്‍ കളിച്ചാത്ത്, മാമാങ്ക മെമ്മോറിയല്‍ ട്രസ്റ്റ്…

Read More