നിരവധി തൊഴില്‍ അവസരങ്ങള്‍ ( 10/10/2023)

അപേക്ഷ ക്ഷണിച്ചു             സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് എം.ഐ.എസ്. കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, ഫുൾടൈം മിനിയൽ എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. തസ്തികയുടെ വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssakerala.in) ലഭിക്കും. കോബ്ലർ ഒഴിവ്             തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കോബ്ലർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി / തത്തുലം, ലെതർ വർക്സിലുള്ള പ്രാവീണ്യം എന്നിവയാണു യോഗ്യത. വയസ് 01.01.2023 ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 24,400-55,200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 25നകം പേര് രജിസ്റ്റർ…

Read More