മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് ആധുനികവത്ക്കരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ലെന്നും അവര്‍ കാവല്‍ക്കാരാണെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് ആധുനികവത്ക്കരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം അതിരുങ്കല്‍ ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കോന്നി നിയോജക മണ്ഡലത്തില്‍ 106 കിലോമീറ്റര്‍ ബിഎം ആന്റ് ബിസി നിലവാരത്തില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ മാത്രം പൊതുമരാമത്ത് 25 പ്രവര്‍ത്തനങ്ങളാണു നടത്തിവരുന്നത്. പ്രവര്‍ത്തനങ്ങള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. മഴ മാറി നില്‍ക്കുന്ന സമയങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴയും. പത്തനംതിട്ട ജില്ലയുടെ ചരിത്രപരമായ സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. മുറിഞ്ഞകല്ലില്‍ നിന്നും അതിരുങ്കല്‍-പുന്നമൂട് എത്തി കൂടല്‍-രാജഗിരി വഴി കലഞ്ഞൂര്‍ പാടം റോഡില്‍ എത്തിച്ചേരുന്ന…

Read More