തണ്ണിതോട് മൂഴിതേക്ക്‌ തോട് പ്ലാന്റേഷന്‍-കരിമാന്‍തോട്  റോഡ് നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

മികച്ച നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുകയാണ്  സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്  KONNIVARTHA.COM : മികച്ച നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ്  നിര്‍മ്മാണോദ്ഘാടനം തേക്കുതോട് ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തേക്കുതോടിന്റെയും കരിമാന്‍തോടിന്റെയും മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണു തുടക്കം കുറിച്ചിരിക്കുന്നത്. ഇവ നാടിന്റെ പൊതുഗതാഗതം സുഗമമാക്കുന്നതിനു സഹായകമാകും. 130 കോടി രൂപയുടെ പൊതുമരാമത്ത് റോഡിന്റെ പ്രവര്‍ത്തനങ്ങളാണ് കോന്നി നിയോകജ മണ്ഡലത്തില്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ക്കിംഗ് കലണ്ടര്‍ നിര്‍മ്മിച്ച് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിര്‍മ്മിക്കുന്നത്.…

Read More