കോന്നി മാമ്മൂട്ടില്‍ ഭാഗത്ത് കുരങ്ങിന്‍റെ ആക്രമണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണിന് സമീപം ഉള്ള മാമ്മൂട്ടില്‍ കാട്ടു കുരങ്ങിന്‍റെ ആക്രമണം . കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും തിന്നു നശിപ്പിച്ചു . ഓടിക്കാന്‍ ചെല്ലുന്ന ആളുകളെ ആക്രമിക്കുന്നു . മാമ്മൂട് പോറ്റികടവില്‍ ആണ് ഇതിനെ ആദ്യം കണ്ടത് . കഴിഞ്ഞ ഏതാനും ദിവസമായി ഈ കുരങ്ങിന്‍റെ ശല്യം കാരണം കാര്‍ഷിക വിളകള്‍ നശിച്ചു . തെങ്ങിലെ പൂക്കുലയും തേങ്ങകളും തിന്നു . കൃഷിയിടത്തിലെ വാഴക്കുല , പയര്‍ , വെണ്ട , കമുകിന്‍ പൂക്കുല , വഴുതന വിളകള്‍ എന്നു വേണ്ട എല്ലാ കാര്‍ഷിക വിളകളും തിന്നുന്നു . കുരങ്ങിന്‍റെ ആക്രമണം ഭയന്ന് കുട്ടികള്‍ക്ക് പോലും വീടിന് വെളിയില്‍ ഇറങ്ങുവാന്‍ കഴിയുന്നില്ല . കോന്നി വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം . തെക്കേകാലായില്‍ ഭാഗത്ത് ആണ് ഇപ്പോള്‍ ഈ കുരങ്ങിന്‍റെ…

Read More