മലയോര മേഖലയില്‍ മല വെള്ള പാച്ചില്‍:മലയോര മേഖലയില്‍ മല വെള്ള പാച്ചില്‍ :കാലാവസ്ഥാ നിരീക്ഷണ വകുപ്പ്  കോന്നിയില്‍   പഠനം നടത്തണം

  കോന്നി വാര്‍ത്ത : ഞായര്‍ രാത്രിയില്‍ കൊക്കാതോട് വന മേഖലയില്‍ ഉണ്ടായ മഴ വെള്ള പാച്ചിലിന് സമാനമായ രീതിയില്‍ തിങ്കള്‍ വൈകിട്ട് നാല് മണിയോട് കൂടി തണ്ണിതോട് മണ്ണീറ തോട്ടില്‍, ശക്തമായ മഴ വെള്ള പാച്ചില്‍ ഉണ്ടായി . പലരും തോട്ടില്‍ കുളിച്ചു കൊണ്ടിരിക്കെ ആണ് ശക്തമായ ഒഴുക്ക് ഉണ്ടായത് .തലമാനം ഭാഗത്തെ വന മേഖലയില്‍ നിന്നും രണ്ടായി എത്തുന്ന മണ്ണീറ തോട് വെള്ള ചാട്ടത്തിന് മുകളില്‍ വെച്ചാണു ഒന്നായി ചേരുന്നത് വന മേഖലയില്‍ രണ്ടു ദിവസമായി ശക്തമായ മഴ ആണ് .എന്നാല്‍ റവന്യൂ വകുപ്പ് മുന്നറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല . കഴിഞ്ഞ ദിവസം കൊക്കാതോട് നീരാമ കുളം ,അപ്പൂപ്പന്‍ തോട് ,നെല്ലിക്കാപ്പാറ മേഖലയിലും ശക്തമായ മഴ ഉണ്ടായി .റോഡില്‍ കല്ലുകള്‍ നിറഞ്ഞു ,ഗതാഗതം പോലും മുടങ്ങി . രണ്ടു വീട്ടുകാരെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു…

Read More