konnivartha.com; നവീകരണം, സർഗ്ഗാത്മകത, യുവാക്കളുടെ നേതൃത്വത്തിലുള്ള സാങ്കേതിക പുരോഗതി എന്നിവ ആഘോഷിച്ച ഒരു ദിവസത്തിന് പ്രചോദനാത്മകമായ അന്ത്യം കുറിച്ചുകൊണ്ട് റോബോട്ടിക്സ് ഫോർ ഗുഡ് യൂത്ത് ചലഞ്ച് ഇന്ത്യ 2025 ന്യൂഡൽഹിയിലെ ഇന്ത്യ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിലെ യശോഭൂമിയിൽ സമാപിച്ചു. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ്റെ (ITU) AI ഫോർ ഗുഡ് ഇംപാക്റ്റ് ഇനിഷ്യേറ്റീവിൻ്റെ ഭാഗമായി IIT ഡൽഹിയിലെ ഐ-ഹബ് ഫൗണ്ടേഷൻ ഫോർ കോബോട്ടിക്സുമായി (IHFC) സഹകരിച്ച് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൻ്റെ പിന്തുണയോടെ സംഘടിപ്പിച്ച ഈ ദേശീയ ചലഞ്ചിൽ ഭക്ഷ്യ സുരക്ഷയേയും സുസ്ഥിര വികസനത്തേയും അഭിസംബോധന ചെയ്യുന്നതിനായി റോബോട്ടിക്സ് അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്ന യുവ നവീനാശയക്കാരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. അവാർഡ് ജേതാക്കളുടെ പ്രഖ്യാപനം ജൂനിയർ, സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള അവാർഡുകളും ഓരോ വിഭാഗത്തിലേയും ഏറ്റവും…
Read More