പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വാര്‍ത്തകള്‍ /ചിത്രങ്ങള്‍

    തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ നടത്തണം: ഡോ. ടി.എസ്. അനീഷ് konnivartha.com : രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തണമെന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. ടി.എസ്. അനീഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പിന്റെ സെമിനാര്‍ നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏകാരോഗ്യ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തെ പറ്റിയാണ് ഡോ. ടി. എസ്. അനീഷ് സംസാരിച്ചത്. മനുഷ്യന്റെ ആരോഗ്യം സുരക്ഷിതമായ രീതിയില്‍ മെച്ചപ്പെടുത്തണമെങ്കില്‍ എല്ലാ വകുപ്പുകളുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ശുചിയായ പരിസരം ഏറ്റവും പ്രധാനപ്പെട്ട…

Read More