യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുത് : ഇന്ത്യൻ എംബസി

  യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുകയാണ്, അതുകൊണ്ട് യുക്രെയ്‌നിലുള്ള ഇന്ത്യക്കാർ താമസസ്ഥലത്തോ സുരക്ഷിതമായ സ്ഥലങ്ങളിലോ തുടരണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. യാത്രയിലാണെങ്കിലും സുരക്ഷിതരായിരിക്കണമെന്നും നിർദ്ദേശമുണ്ട്. കീവിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ തിരിതെ മടങ്ങി പോകണം. കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ വിമാനത്താവളം അടച്ചതോടെ വിമാനസർവ്വീസുകൾ മുടങ്ങിയിരിക്കുകയാണ്.

Read More