konnivartha.com: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കും.
Read Moreടാഗ്: onam
ചിങ്ങം ഒന്ന് : പൊന്നിൻ പുലരിയെ വരവേറ്റ് മലയാളികൾ:”കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ ആശംസകള്‍
konnivartha.com: ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷം 1201 ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു.ജീവിതം എന്ന പ്രതീക്ഷകളുടെ കിനാവുകളെ നെഞ്ചിലേറ്റി നൂറുമേനി കൊയ്തെടുത്ത് വിജയ പഥങ്ങളില്‍ എത്തിക്കാം എന്ന ശുഭ പ്രതീക്ഷകളോടെ വലതു കാല്‍ വെക്കുന്നു . മാനവ കുലവും പ്രകൃതിയും ഒന്നായി ഓണത്തെ വരവേല്‍ക്കുന്ന സുദിനം . സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് എത്തിയത് എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്.ഗൃഹാതുരത്വമുണർത്തുന്ന വികാരമാണ് ചിങ്ങമാസവും പൊന്നോണവുമെല്ലാം. എല്ലാ മലയാളികള്‍ക്കും “കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ആശംസകള്‍
Read Moreതൊഴിലുറപ്പ് പദ്ധതി ഉത്സവബത്ത : കോന്നി ഗ്രാമപഞ്ചായത്ത് മുന്നിൽ
konnivartha.com: ഓണത്തിനോടാനുബന്ധിച്ച് സർക്കാർ അനുവദിച്ച ഉത്സവബത്തയിനത്തിൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ തുക നൽകി കോന്നി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലക്ക് ആശ്വാസമായി. 2023-24 സാമ്പത്തിക വർഷം 654 കുടുംബങ്ങൾക്കാണ് 100 ദിനം തൊഴിൽ നൽകിയത്. ഒരു കുടുംബത്തിന് 1000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുന്നത്. ഈ വിധത്തിൽ 6.54 ലക്ഷം രൂപ ആണ് ചെലവഴിക്കാൻ കഴിഞ്ഞത്. തുടർച്ചയായ മൂന്നാം തവണയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത് എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് പറഞ്ഞു . പദ്ധതി നടത്തിപ്പിലെ പരിഷ്കരണങ്ങൾ മൂലമുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഗ്രാമീണ മേഖലയിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് ഈ നേട്ടം കൈവരിച്ചത്. പ്രകൃതി പരിപാലനവും വ്യക്തിഗത ആനുകൂല്യങ്ങളും പൊതുപ്രവർത്തികൾ ഉൾപ്പെടെ മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി സോക്പിറ്റ് നിർമ്മിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചിരുന്നെങ്കിൽ കൂടുതൽ…
Read Moreപാൽ വിൽപ്പനയിൽ മിൽമയ്ക്ക് റെക്കോർഡ് നേട്ടം
പാൽ വിൽപ്പനയിൽ മിൽമയ്ക്ക് റെക്കോർഡ് നേട്ടം: അഭിനന്ദനവുമായി മന്ത്രി ചിഞ്ചുറാണി konnivartha.com : ഓണക്കാലത്തെ പാൽവിൽപ്പനയിൽ മിൽമയ്ക്ക് റെക്കോഡ് നേട്ടം. സെപ്റ്റംബർ 4 മുതൽ 7 വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം (94,59,576 )ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വർധനവാണുള്ളത്. തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം (35,11,740) ലിറ്റർ പാൽ വിൽപ്പന നടന്നു. തൈര് വിൽപ്പനയിലും മിൽമ നേട്ടമുണ്ടാക്കി. സെപ്റ്റംബർ 4 മുതൽക്കുള്ള നാലു ദിവസങ്ങളിലായി പതിനൊന്നു ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാൽ ലക്ഷം (3,45,386) കിലോ തൈരും വിറ്റു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഈ നേട്ടം കൈവരിക്കാൻ കൂട്ടായ പരിശ്രമം നടത്തിയ മിൽമ ഭരണ സമിതിയെ ക്ഷിരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അഭിനന്ദിച്ചു.
Read Moreകോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല
കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല കോന്നി :പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍.ചെണ്ട വിദ്വാന്‍ കൂടിയായ ഭാസ്കരന്‍ അടക്കമുള്ള കുടുംബക്കാര്‍ പാക്കനാരു കളി ഓണക്കാലത്ത് ആണ്നടത്തിയിരുന്നത് . ഓരോ വീടും കയറി ഇറങ്ങി അസുരവാദ്യത്തിന്റെ താളത്തോടെ മുഖത്ത് പാള കോലം കെട്ടി ദേശത്തിന്റെ പിണി (ദോഷവും ബാധയും ) ഒഴിപ്പിക്കുവാൻ പാട്ടുപാടി ആടിക്കളിച്ചിരുന്നു .ഒരു പ്രതിഫലവും കൂടാതെ വീടുകള്‍ കയറി ഇറങ്ങി കൊട്ടി പാടുന്നു .കോന്നി മേഖലയിൽ പാക്കനാർ പാട്ടും കളിയും അറിയാവുന്ന ഒരേ ഒരു കലാകാരൻ ഇപ്പോൾ ഭാസ്കരൻ മാത്രമാണ് . നാടന്‍ കലാകാരന്മാരെ സര്‍ക്കാര്‍ വേണ്ടത്ര നിലയില്‍ പരിഗണിക്കുന്നില്ല എന്ന പരാതി ഉയരുമ്പോള്‍ ഈ കലാകാരന് പെന്‍ഷന്‍ അടക്കമുള്ള ന്യായമായ…
Read Moreവനവാസികളെ മറന്നില്ല ഈ ചെറുപ്പക്കാർ: ഗോൾഡൻ ബോയ്സിന്റെ ജീവകാരുണ്യ പ്രവർത്തികൾ ആദിവാസി മേഖലയിൽ ആശ്വാസം പകർന്നു:കോന്നിയ്ക്ക് അഭിമാനവും
വനവാസികളെ മറന്നില്ല ഈ ചെറുപ്പക്കാർ ഗോൾഡൻ ബോയ്സിന്റെ ജീവകാരുണ്യ പ്രവർത്തികൾ ആദിവാസി മേഖലയിൽ ആശ്വാസം പകർന്നു:കോന്നി യ്ക്ക് അഭിമാനവും ———————————————- ഓണത്തിന് വയർ നിറയ്ക്കുവാൻ ഉള്ള ആഹാരസാധനവും പുതു വസ്ത്രവുമായി ഒരുകൂട്ടം ചെറുപ്പക്കാർ വനത്തിൽ എത്തി . ആദിവാസി മേഖലയിൽ ജീവകാരുണ്യത്തിന്റെ ഓണ സമ്മാനം നൽകി . പത്തനംതിട്ട ജില്ലകേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോന്നി അട്ടച്ചാക്കൽ ഗോള്‍ഡന്‍ ബോയിസ് ചാരിറ്റബിള്‍ സംഘത്തിന്റെ പ്രവര്‍ത്തകര്‍ സുമനസുകളുടെയും പ്രവാസികളുടെയും സഹായത്തോടെ ചാലക്കയം ,ളാഹ ,പമ്പ വനമേഖലകളില്‍ ഉള്ള ആദിവാസി ഊരുകളിൽ ഓണകിറ്റുകള്‍ വിതരണം ചെയ്തു.ശബരിമലപാതയോടു ചേര്‍ന്നും ഏറേ ദൂരത്തുമായി ചിതറി കിടക്കുന്ന മലമ്പണ്ടാരം വിഭാഗത്തിന്റെ വിവിധ ഊരുകളില്‍ ഓണകിറ്റുമായി പ്രവര്‍ത്തകര്‍ മഴയും അട്ടശല്യത്തേയും മറികടന്നാണ് കിറ്റുമായി കാടുകയറിയത്. പുരാതന ജീവിത രീതിയില്‍ നിന്നും വ്യതിചലിച്ചിട്ടില്ലാത്ത ഇക്കൂട്ടര്‍ കാടിനുള്ളില്‍ പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണം നടത്തി താമസിക്കുന്നു. ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് പലായനം ചെയ്യുന്നതുകൊണ്ട്…
Read More