പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്‍കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉന്നത വിദ്യാഭസത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പത്തര ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കുന്നത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധരപ്പണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രിയാ ജ്യോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, രഞ്ജിത്, അസിസ്റ്റന്റ് സെക്രട്ടറി ജിനു എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Read More