ഏഴംകുളം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു അടൂര്‍ നിയോജകമണ്ഡലത്തിലെ ഏഴംകുളം വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയസമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ തനത് ഫണ്ട് വിനിയോഗത്തിലൂടെയാണ് പദ്ധതി. സംസ്ഥാനതലത്തില്‍ അനുവദിച്ച 32 സ്മാര്‍ട്ട് വില്ലേജുകളുടെ പട്ടികയിലാണ് ഏഴംകുളത്തെയും ഉള്‍പ്പെടുത്തിയത്. ചുറ്റുമതില്‍, കെട്ടിട സൗകര്യങ്ങള്‍, കമ്പ്യൂട്ടറുകള്‍ അനുബന്ധ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കുന്നത്. ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ നവകേരളം കര്‍മപദ്ധതി ഓഫീസ് ഉപയോഗത്തിനായി 1200 ക്യുബിക് കപ്പാസിറ്റിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്‌സി / ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ഒരു വര്‍ഷത്തേയിക്ക് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ നാല്. പത്തനംതിട്ട കലക്ടറേറ്റ് ജില്ലാ പ്ലാനിംഗ് ഓഫീസിലുള്ള നവകേരളം…
Read More