സൈക്കോളജി അപ്രെന്റിസ് നിയമനം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ സൈക്കോളജി അപ്രെന്റിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ ഇലന്തൂര്‍ സര്‍ക്കാര്‍ കോളജ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഇ-മെയില്‍ മുഖേനയോ കോളജില്‍ നേരിട്ടോ സെപ്റ്റംബര്‍ ഏഴിനകം സമര്‍പ്പിക്കണം. ഫോണ്‍ : 9446334740. വെബ്‌സൈറ്റ് : https://gcelanthoor.ac.in/, ഇ-മെയില്‍ : [email protected] ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ ഒന്‍പത്, 10 തീയതികളില്‍ പരിശീലനം നടത്തും. രജിസ്ട്രേഷന് 9447479807, 9496267464, 04734299869 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ആകാം. സീറ്റ് ഒഴിവ് മെഴുവേലി സര്‍ക്കാര്‍ വനിത ഐടിഐയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍…
Read More