പത്തനംതിട്ട ജില്ലാ സ്റ്റേഡിയം 47.93 കോടിയുടെ കിഫ്ബി അനുമതി

konnivartha.com : പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സമുച്ചയ നിര്‍മ്മാണത്തിന് 47.93 കോടി രൂപയുടെ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എം.എല്‍.എയുമായ വീണാ ജോര്‍ജ് അറിയിച്ചു. 40 കോടിയുടെ ഭരണാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതോടു കൂടി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എത്രയും വേഗത്തില്‍ തന്നെ ആരംഭിക്കുവാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.ടെന്‍ഡര്‍ നടപടികള്‍ ഉടനാരംഭിക്കും. ആറന്മുള എം.എല്‍.എ.യായ വീണാ ജോര്‍ജിന്റെ നിരന്തരമായ ശ്രമഫലമായാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സമുച്ചയ നിര്‍മ്മാണം യാഥാര്‍ത്ഥ്യ മാകുന്നത്. എസ് കെ എഫ് പുതിയ ഡിസൈന്‍ ഉള്‍പ്പെടെ തയ്യാറാക്കി. ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വെ, മണ്ണ് പരിശോധന മുതലായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. 8 ലൈന്‍ സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍ ടര്‍ഫ്, സ്വിമ്മിംഗ്പൂള്‍, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം, പവലിയന്‍ ബില്‍ഡിംഗ്, ഹോസ്റ്റല്‍ ബില്‍ഡിംഗ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്ന പ്രധാന…

Read More