അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

  പത്തനംതിട്ട കല്ലറക്കടവ് അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട പത്തനംതിട്ട മർത്തോമ ഹയർ സെക്കന്ററി സ്കൂൾ 9ക്ലാസ് വിദ്യാർത്ഥി ,പാറൽ കുംബാങ്ങൽ ഓലിപ്പാട്ട് നിസാമുദ്ദീന്റെ മകൻ നബീൽ നിസാമിന്റെ മ്യതദ്ദേഹം കല്ലറക്കടവിൽ നിന്നും രാവിലെ കിട്ടി. ഖബറടക്കം പാറൽ ജുംആ മസ്ജിദ് ഖബർസ്ഥാനിൽ.

Read More

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തുന്നത് കൃത്യമായ ഇടപെടല്‍ : മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: പൊതുവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവിതരണ വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേര്‍ന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയര്‍ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതില്‍ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങള്‍ ന്യായവിലയില്‍ സപ്ലൈകോ വഴി ലഭ്യമാക്കുന്നു. സംസ്ഥാനത്ത് സപ്ലൈകോയില്‍ ജൂലൈ മാസം 168 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി. 60 കോടി രൂപയുടെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വില്‍പനശാലകളെ ആശ്രയിച്ചു. വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുകയും മായമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 10000 ലിറ്ററോളം മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. ജില്ലാ സപ്ലൈ…

Read More

ദേശീയ ലോക് അദാലത്ത് സെപ്തംബര്‍ 13ന്

  konnivartha.com:കേരള സ്റ്റേറ്റ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട ജില്ല, തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകളും, കുടുംബകോടതിയിലുള്ളവയും പരിഗണിക്കും. ഫോണ്‍: 0468 2220141.

Read More

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ക്ക് അവധി ദിനങ്ങളിലും യാത്ര കണ്‍സഷന്‍ നല്‍കണം

  konnivartha.com: സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ക്ക് അവധി ദിനങ്ങളില്‍ യാത്രാ കണ്‍സെഷന്‍ നല്‍കാത്ത ബസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അവധി ദിവസങ്ങളില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്ക് ബസില്‍ നിയമാനുസൃത യാത്ര കണ്‍സെഷന്‍ നല്‍കുന്നതിന് ബസ് ഓപ്പറേറ്റര്‍മാര്‍ വിമുഖത കാട്ടുന്നുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് നോഡല്‍ ഓഫീസര്‍ എന്നിവരില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. അവധി ദിവസങ്ങളില്‍ നിയമാനുസൃത യാത്ര കണ്‍സെഷന്‍ നല്‍കണമെന്ന് 2011 ല്‍ ഉത്തരവുണ്ട്. ബസ് ഓപ്പറേറ്റര്‍മാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍റ്റിഒ അറിയിച്ചു.

Read More

ഓഗസ്റ്റ് 20 മുതല്‍ ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെ ഗതാഗത നിരോധനം

  konnivartha.com: ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെയുളള റോഡില്‍ കലുങ്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 20 മുതല്‍ ഇതുവഴിയുളള ഗതാഗതം പൂര്‍ണമായി നിരോധിക്കും. ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഫോറസ്റ്റ് പടി- ചിറ്റാര്‍ റോഡും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര ചിറ്റാര്‍ റോഡും ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04735 224757

Read More

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ നടക്കും ( ഓഗസ്റ്റ് 14,15,16 )

  konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കും. 14ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഏറ്റുവാങ്ങും. ആർ രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും വിപിൻ എബ്രഹാം ക്യാപ്റ്റനായി ആരംഭിക്കുന്ന ദീപശിഖ ജാഥ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ ദീപശിഖ ഏറ്റുവാങ്ങും. എം സുകുമാരപിള്ള മണ്ഡപത്തിൽ നിന്നും അടൂർ സേതു ക്യാപ്റ്റനായി ആരംഭിക്കുന്ന ബാനർ ജാഥഡെപ്യൂട്ടി സ്പീക്കർ…

Read More

പത്തനംതിട്ട കലക്ടറേറ്റ് മതിലില്‍ ഭൈരവിക്കോലം തെളിഞ്ഞു

konnivartha.com:   പത്തനംതിട്ട ജില്ലയുടെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകമായ’പടയണി’ ഇനി കലക്ടറേറ്റ് മതിലിലും. പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കലക്ടറേറ്റ് ചുറ്റുമതിലില്‍ ഭൈരവി കോലം ഒരുക്കിയത്. പൊതു ഇടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുക, ജില്ലയുടെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടുക എന്നതാണ് ചിത്രത്തിന് പിന്നിലെ ലക്ഷ്യം. ചായക്കൂട്ടുകളാല്‍ ചുമരില്‍ തീര്‍ത്ത പടയണി പാളക്കോലം കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നു. പടയണിയിലെ ഏറ്റവും വലിയ കോലമായ ഭൈരവി സുസ്ഥിരത, സ്ത്രീശാക്തീകരണം, നിര്‍ഭയത്വം എന്നിവ പ്രതിഫലിപ്പിക്കുന്നു. കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമായ കെ എ അഖില്‍ കുമാര്‍, ആര്‍ അജേഷ് ലാല്‍, അഖില്‍ ഗിരീഷ് എന്നിവര്‍ ചിത്രരചനയ്ക്ക് ചുക്കാന്‍ പിടിച്ചത്.  മാതൃകാ രൂപം തയ്യാറാക്കിയത് റംസി ഫാത്തിമ, ടി എ നന്ദിനി എന്നിവരാണ്. പ്രകൃതിദത്ത നിറങ്ങളും വസ്തുക്കളുമുപയോഗിച്ചാണ് വര.

Read More

മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 ന്

  konnivartha.com: മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍) ന് വൈകിട്ട് 5.30ന് മണിയാറില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മണിയാര്‍ ഡാമിനോട് ചേര്‍ന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പമ്പ റിവര്‍വാലി ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, മുന്‍ എംഎല്‍എ രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകൾ (05/08/2025)

കരുതലിന്റെ ‘പഠനമുറി’:പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ . കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ‘പഠനമുറി’ ഒരുക്കി പട്ടികജാതി വികസനവകുപ്പ്. ഒമ്പതു വര്‍ഷത്തിനിടെ ജില്ലയില്‍ പഠനമുറി ലഭിച്ചത് 2347 വിദ്യാര്‍ഥികള്‍ക്ക്. വീട്ടില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളുള്ള മുറി നിര്‍മിച്ച് പഠിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പഠനമുറി. പദ്ധതിയിലൂടെ 2017-2021 വരെ 1455 പഠനമുറികള്‍ ജില്ലയില്‍ അനുവദിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അനുവദിച്ച 1247 പഠനമുറികളില്‍ 892 എണ്ണവും പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണം പുരോഗമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ചു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഗുണഭോക്താക്കള്‍. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, സാങ്കേതിക, കേന്ദ്രീയ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്  ധനസഹായം. 800 ചതുരശ്ര അടിയില്‍ താഴെയുള്ള…

Read More

കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  പത്തനംതിട്ട റാന്നി അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്.മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ.എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല.ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു.ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ല .ഇതില്‍ മനം നൊന്താണ്‌ ഷിജോ ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം

Read More