കന്നിമാസ പൂജ: ശബരിമല നട തുറക്കുക 17 ന്  മാത്രം

  konnivartha.com: കന്നിമാസ പൂജയ്ക്കായി ശബരിമല  ക്ഷേത്രനട തുറക്കുക 17 ന്  വൈകിട്ട് 5നു മാത്രം.ദേവസ്വം ബോർഡ് കലണ്ടറും പഞ്ചാംഗവും പ്രകാരം ചിങ്ങമാസം 32 ദിവസം ഉള്ളതിനാൽ 18നാണ് കന്നി ഒന്ന്.അതിനാലാണ് 17നു നട തുറക്കുന്നത്.മറ്റു കലണ്ടറുകളിൽ ചിങ്ങം 31വരെ മാത്രമേ ഉള്ളൂ. അതിൽ കന്നി ഒന്ന് 17നാണ്. ഇതാണ് വ്യത്യാസത്തിനു കാരണം. 17ന് രാവിലെ മാത്രമേ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുകയുള്ളെന്നും നേരത്തെയെത്തി ക്യാംപ് ചെയ്യേണ്ട ആവശ്യമില്ലെന്നു ദേവസ്വം ബോർഡ് അറിയിച്ചു..17ന് ദർശന സൗകര്യമൊരുക്കുന്നതല്ലാതെ പൂജയില്ല. 22 വരെ പൂജകൾ ഉണ്ടാകും

Read More

പത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി

  konnivartha.com: പത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും വിതരണ നെറ്റ് വര്‍ക്ക് . വീട് വാടകയ്ക്ക് എടുത്ത് വിൽപന നടത്തിയ സംഘത്തെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. വീട്ടിനുള്ളിൽ പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കും. 100 കിലോയിലധികം വരുന്ന കഞ്ചാവിന് 30 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നിൽ…

Read More

ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു

  konnivartha.com: കോന്നി കൊക്കാത്തോട് കോട്ടാംപാറ ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും മധുരപലഘാരങ്ങളും നൽകി. സ്കൂളിൽ ഈ അധ്യയന വർഷം മുഴുവൻ ഉച്ചഭക്ഷ്ണം ഡിവൈഎഫ്ഐ നൽകുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ബ്ലോക്ക് സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിപിൻ വേണു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ ,സിപിഐ എംകൊക്കാത്തോട് ലോക്കൽ സെക്രട്ടറി എം ജി മോഹനൻ, ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഷാദ് ലത്തീഫ് ,സിനീഷ് കുമാർ, സജീന യൂസഫ്, ആർ ശ്രീഹരി, വിഷ്ണുദാസ്, മേഖല വൈസ് പ്രസിഡൻ്റ് യദു കൃഷ്ണൻ, മേഖല കമ്മിറ്റി അംഗം ഹരികൃഷ്ണൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ദിനേശൻ, അധ്യാപിക ലിൻസി ഷാജി, ഊരുമൂപ്പത്തി മണി എന്നിവർ…

Read More

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

  നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പൊലീസ് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലം പരിചയമുള്ള ആളാണ്‌ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വാര്‍ത്തകള്‍ /ചിത്രങ്ങള്‍

    തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ നടത്തണം: ഡോ. ടി.എസ്. അനീഷ് konnivartha.com : രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തണമെന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. ടി.എസ്. അനീഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പിന്റെ സെമിനാര്‍ നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏകാരോഗ്യ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തെ പറ്റിയാണ് ഡോ. ടി. എസ്. അനീഷ് സംസാരിച്ചത്. മനുഷ്യന്റെ ആരോഗ്യം സുരക്ഷിതമായ രീതിയില്‍ മെച്ചപ്പെടുത്തണമെങ്കില്‍ എല്ലാ വകുപ്പുകളുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ശുചിയായ പരിസരം ഏറ്റവും പ്രധാനപ്പെട്ട…

Read More

റാന്നി പെരുനാട്ടില്‍ പശുവിനെ കടുവ കടിച്ചുകൊന്നു

  konnivartha.com : പത്തനംതിട്ട റാന്നി പെരുന്നാട്ടില്‍  ബഥനി ആശ്രമത്തിന് സമീപം കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലാണ് തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത്.സമീപ വാസിയായ രാജുവിന്‍റെ പശുവിനെയാണ് കൊന്നത്. ഒരു മാസം മുൻപ് രാജുവിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. രണ്ടുമാസത്തിനിടയിൽ മൂന്ന് പശുക്കളാണ് ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാൻ ക്യാമറകളും കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.പ്രദേശവാസികൾ ഭീതിയിലാണ്. റാന്നി പെരുനാട് മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎവനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലും കടുവ ജനവാസ മേഖലയിൽ ഇറങ്ങി പശുവിനെ കൊന്നു. പെരുനാട് ബഥനി പുതുവേൽ രാജൻ എബ്രഹാമിന്റെ പശുവിനെ കടിച്ചു കൊന്നതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ…

Read More

പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു

  പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുള്‍പ്പെടെ രാജ്യവ്യാപകമായി 91 എഫ്എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ആന്റോ ആന്റണി എംപി ദീപം തെളിച്ചു. പൂര്‍ണ സൗകര്യങ്ങളോടെ എഫ്എം സേവനം ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനം വിപുലീകരിപ്പിക്കുമെന്ന് എംപി പറഞ്ഞു. എഫ്എം നിലയം ജില്ലയിലെ ജനങ്ങള്‍ക്ക് പുത്തനുണര്‍വ് സമ്മാനിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. 101 മെഗാഹെട്‌സില്‍ രാവിലെ 5.55 മുതല്‍ രാത്രി 11.10 വരെ തിരുവനന്തപുരം ആകാശവാണിയിലെ പരിപാടികള്‍ എഫ്എമ്മിലൂടെ കേള്‍ക്കാം. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ രാജു വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. വര്‍ഗീസ്, വാര്‍ഡംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…

Read More

പ്രഹസനമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ പരിപാടി ; ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഒഴിവാക്കി ; പരാതിയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

  പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ പരിപാടിയില്‍നിന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഒഴിവാക്കിയത് ബോധപൂര്‍വമായ നടപടി ആണോയെന്നു സംശയിക്കുന്നതായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ഇന്ന് വാര്‍ത്തകള്‍ അതിവേഗം എത്തുന്നത്‌ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ്. ജനങ്ങള്‍ വാര്‍ത്തകള്‍ക്ക് ഇന്ന് ഏറ്റവും കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകളെ അവഗണിക്കുന്ന നടപടി ഈ മേഖലയോട് കാണിക്കുന്ന വിവേചനമാണെന്നും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഹില്‍സ് പാര്‍ക്കില്‍ ഇന്ന് സംഘടിപ്പിച്ച പരിശീലന പരിപാടിയാണ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രമാക്കിയത്.   ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഡിസ്ട്രിക്ട് മോട്ടോര്‍…

Read More

ഡോ. എം .എസ്. സുനിലിന്‍റെ 278-മത് സ്നേഹഭവനം രജിത സുന്ദരന്‍റെ അഞ്ചംഗ കുടുംബത്തിന്

  konnivartha.com : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നിൽക്കുന്ന 278 മത്തെ സ്നേഹഭവനം പഴമ്പാലക്കോട് ഞാറക്കൽ വീട്ടിൽ രജിതാ സുന്ദരനും കുടുംബത്തിനും ആയി മറിയാമ്മ ജോസിന്റെയും മിനിപിള്ളയുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ചലച്ചിത്ര സീരിയൽ താരം കലാഭവൻ നവാസ് നിർവഹിച്ചു . രജിത ഭർത്താവ് സുന്ദരനും അമ്മ ജാനകിയും രണ്ട് പെൺകുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടുമടങ്ങിയ വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ .പി. ജയലാൽ., അസോസിയേറ്റ് ഡയറക്ടർ രാഹുൽ പത്തനാപുരം .,പ്രിൻസ് സുനിൽ എന്നിവർ പ്രസംഗിച്ചു.

Read More

അല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം konnivartha.com : ലോകത്ത് ന്യൂ  ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.   ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്‌മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു . എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന്…

Read More