പയ്യനാമൺ കുപ്പക്കര റോഡ് ഉന്നത നിലവാരത്തിലേക്ക് : നിർമ്മാണ ഉദ്ഘാടനം നടന്നു 

  KONNIVARTHA.COM :കോന്നിയുടെ വികസനത്തിന്‌ പുതിയ മുഖം നൽകി ഓരോ വികസന പദ്ധതികൾക്കും പ്രത്യേക ശ്രെദ്ധ നൽകി ദീർഘ വീക്ഷണതോടെയുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നതെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.പയ്യനാമൺ കുപ്പക്കര റോഡ് 1.25 കോടി രൂപ ചിലവിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഒരു കിലോമീറ്റർ ദൂരമുള്ള റോഡ് കോന്നി മുരിങ്ങ മംഗലം ജംഗ്ഷൻ മുതൽ കുപ്പക്കര ജംഗ്ഷൻ വരെ 1.25 കോടി രൂപ ചിലവിലാണ് ഉന്നത നിലവാരത്തിൽആണ് നിർമ്മിക്കുന്നത്.റോഡിന്റെ വീതി കൂട്ടിയും ഓട നിർമിച്ചും Bm&bc, സാങ്കേതിക വിദ്യയിലും ആണ് റോഡ് നിർമ്മിക്കുന്നത്. അഞ്ചുവർഷം അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്.ആറു മാസമാണ് നിർമ്മാണ കാലാവധി. അഡ്വക്കേറ്റ് ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം നിരന്തരമായ ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ്…

Read More