കോന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അളിയന്‍ മുക്ക് -അടുകാട് തോട്ടിലേക്ക് ക്വാറി മാലിന്യം ഒഴുക്കി വിട്ടു . ശുദ്ധജലം മലിനമാക്കിയ അടുകാട് ക്രഷറിന് എതിരെ നടപടി സ്വീകരിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . കോന്നി മേഖലയിലെ ക്വാറി മാലിന്യം ശുദ്ധജലത്തില്‍ കലര്‍ത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഇല്ലാത്ത അവസ്ഥയാണ് .ആരോഗ്യ വകുപ്പ് എങ്കിലും കേസ് എടുക്കണം എന്നാണ് ആവശ്യം .ശുദ്ധജലത്തില്‍ മാലിന്യം കലര്‍ത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നിയമം ഉണ്ടെങ്കിലും ക്വാറി മാഫിയായെ സഹായിക്കുന്ന പ്രവണതയാണ് ഉള്ളത് . പയ്യനാമണിലെ അടുകാട്ടില്‍ തുടങ്ങി അച്ചന്‍ കോവില്‍ നദിയില്‍ എത്തിച്ചേരുന്ന തോട്ടിലാണ് ക്വാറി മാലിന്യം രാത്രിയുടെ മറവില്‍ തള്ളുന്നത് . ജനങ്ങള്‍ ശുദ്ധജലത്തിന് വേണ്ടി ആശ്രയിക്കുന്ന തോടാണ് ഇത് . പ്രദേശത്തെ നൂറുകണക്കിനു ആളുകളുടെ കുടിവെള്ള ക്ഷാമം…
Read More