konnivartha.com: പിക്കപ്പ് വാഹനം നമ്പർ മാറ്റി ഓടിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോന്നി പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു, ഡ്രൈവർ അറസ്റ്റിൽ. ചെങ്ങറ രാജേഷ് ഭവനം വീട്ടിൽ അയ്യപ്പൻ (42) ആണ് പിടിയിലായത്.ഇയാൾ കെ എസ് ആർ ടി സി ഡ്രൈവർ ആണ്. പോലീസ് ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. പരിശോധനയിൽ കെ എൽ 03 എ എഫ് 2541 എന്ന മഹീന്ദ്ര പിക്കപ്പ് വാഹനത്തിൽ കെ എൽ 03 എ ഡി 3008 എന്ന നമ്പർ വ്യാജമായി പതിച്ച് ഓടിക്കുകയാണ് എന്ന് വെളിവായി. ഇയാൾക്കെതിരെ പൊതു ഖജനാവിനും സർക്കാർ വകുപ്പുകൾക്കും നഷ്ടമുണ്ടാക്കിയതിനെതിരായ വകുപ്പുകൾ കൂടി ചേർത്ത് പോലീസ് കേസെടുത്തു. കോന്നി അട്ടച്ചാക്കൽ ടാക്സി സ്റ്റാൻഡിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന വാഹനം, രഹസ്യവിവരത്തെതുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി പിടിച്ചെടുക്കുകയായിരുന്നു.…
Read More