പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൂനെ മെട്രോ റെയില്‍ പദ്ധതിയുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം പൂനെയിൽ നിര്‍വഹിച്ചു . വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍, കേന്ദ്ര മന്ത്രി ശ്രീ രാംദാസ് അത്താവലെ, പാര്‍ലമെന്റ് അംഗം ശ്രീ പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ സംസാരിക്കവേ സ്വാതന്ത്ര്യസമരത്തിലെ പൂനെയുടെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിക്കുകയും ലോകമാന്യ തിലക്, ചാപേക്കര്‍ സഹോദരന്മാര്‍, ഗോപാല്‍ ഗണേഷ് അഗാര്‍ക്കര്‍, സേനാപതി ബപത്, ഗോപാല്‍ കൃഷ്ണ ദേശ്മുഖ്, ആര്‍.ജി. ഭണ്ഡാര്‍കര്‍, മഹാദേവ് ഗോവിന്ദ് റാനഡെ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. രാംഭൗ മല്‍ഗിയെയും ബാബാ സാഹേബ് പുരന്ദരെയെയും അദ്ദേഹം വണങ്ങുകയും ചെയ്തു. നേരത്തെ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ ഛത്രപതി ശിവജി…
Read More