പ്രകൃതി ദുരന്ത നിവാരണം: പ്രവര്‍ത്തനാവലോകന യോഗം ചേര്‍ന്നു പത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്തനിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കും: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്ത നിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പ്രകൃതി ദുരന്ത നിവാരണം സംബന്ധിച്ച സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍(ഡിസി വോളണ്ടിയര്‍മാര്‍) എന്നിവര്‍ പങ്കെടുത്ത ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വിവിധ വകുപ്പുകളുടെ സമയോജിതമായ ഇടപെടല്‍ മൂലം കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളില്‍ പത്തനംതിട്ട ജില്ലയിലുണ്ടായ ശക്തമായ മഴക്കെടുതിയില്‍ ആള്‍നാശം പോലെ വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ ഫലപ്രദമായി തരണം ചെയ്യാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരുന്നു. …
Read More