konnivartha: സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി മാറ്റം വരുത്തിയ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ജനുവരി 27 മുതല്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ 6.30 വരെയും എന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സം്സ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി.…
Read More