പ്രത്യാശയോടെ അട്ടച്ചാക്കല്‍ നിവാസികള്‍ : പോസ്റ്റ്‌ ഓഫീസിന് ഇനി എങ്കിലും വെളിച്ചം കിട്ടണം

  കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ): കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ല എന്നുള്ള കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാന്‍ പോസ്റ്റല്‍ ഡിവിഷന്‍ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ പത്തനംതിട്ട ഡിവിഷന് നിര്‍ദേശം നല്‍കി . പോസ്റ്റ്‌ ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ലെന്നു കോന്നി വാര്‍ത്ത കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കി .പ്രദേശ വാസിയായ രാജേഷ് പേരങ്ങാട്ട് വാര്‍ത്തയുടെ ലിങ്ക് സഹിതം ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ക്ക്  ഇമെയില്‍ വഴി അയച്ചു കൊടുത്തു . ഉടന്‍ തന്നെ ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ഇടപെടുകയും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പത്തനംതിട്ട ജില്ലാ പോസ്റ്റല്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഇക്കണ്ട കാലം അത്രയും വെളിച്ചം…

Read More