ശബരിമല ക്ഷേത്ര സമയം (24.11.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും സന്നിധാനത്ത് കാണാതാകുന്നവർക്ക് സഹായമായി അനൗൺസ്മെന്റ് സംവിധാനം സന്നിധാനത്ത് തിരക്കിൽ കാണാതാകുകയോ ഒറ്റപ്പെട്ട് പോകുകയോ ചെയ്യുന്നവർക്ക് സഹായമാണ് നടപ്പന്തലിനു സമീപത്തെ ദേവസ്വം ബോർഡിന്റെ അനൗൺസ്മെന്റ് സംവിധാനം. ഈ തീർഥാടന കാലത്ത് ഇതുവരെ 260 ഓളം പേരെ ഇതുപയോഗിച്ച് കണ്ടെത്തി. പോലീസിൽ റിപ്പോർട്ട് ചെയ്യുന്ന മിസിംഗ് കേസുകളിൽ അടിയന്തരമായി അനൗൺസ്മെന്റ് നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെയുണ്ട്. കാണാതാകുന്നവരുടെ ഭാഷയിൽ തന്നെ അനൗൺസ്മെന്റ് നടത്താനാകും. സന്നിധാനം മുതൽ പമ്പ വരെ കേൾക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്,…
Read More