കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണല്‍, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. 73,000 ക്യുബിക് മീറ്റര്‍ മണല്‍, മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. 2,000 ക്യുബിക് മീറ്റര്‍ കൂടി മാറ്റിയാല്‍ പണി പൂര്‍ത്തിയാകും. 1,28,000 മീറ്റര്‍ ക്യൂബ് മണല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് തിരുവല്ല സബ് കളക്ടര്‍ അടങ്ങിയ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, അത്രയും മണല്‍ എടുത്തു മാറ്റേണ്ടതില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 75,000 ക്യുബിക് മീറ്റില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. പമ്പ- ത്രിവേണിയിലെ 2.2 കിലോമീറ്റര്‍ വൃത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് കുളിക്കാനുള്ള സ്‌നാന സ്ഥലവും…
Read More