ലോകകപ്പ് ഫുട്ബോള്‍: 2034 ലെ മത്സരത്തിന് സൗദി അറേബ്യ വേദിയാകും

  2030 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്താന്‍ ഫിഫ തീരുമാനിച്ചു . 2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും.2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണ് മുന്നോട്ടുവന്നത് . 2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. 2026 ലെ വനിതാ ഏഷ്യൻ കപ്പും 2029 ഫിഫ ക്ലബ്ബ് ലോകകപ്പും നടത്താനാണ് ഓസ്ട്രേലിയയുടെ താല്പര്യം .2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കും . Saudi Arabia to host FIFA World Cup 2034 Saudi Arabia has been announced as the host nation for the 2034 Men’s World Cup, with…

Read More

ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈറ്റ് അമീർ സൗദിയിലേക്ക് ഉടന്‍ തിരിക്കും

ഐഎസും മറ്റ് ഭീകര സംഘടനകള്‍ക്ക് പിന്തുണ നൽകുന്ന ഖത്തറുമായിട്ടുള്ള നയതന്ത്ര ബന്ധം നിര്‍ത്തലാക്കിയ ബഹറിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, യെമൻ എന്നീ രാജ്യങ്ങളെ കാര്യങ്ങള്‍ പറഞ്ഞു സമാധാനിപ്പിക്കാന്‍ തുർക്കിയും കുവൈറ്റും ശ്രമം തുടങ്ങി. അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം ഉള്ള തുർക്കിയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. അറബ് രാജ്യങ്ങളുടെ പുതിയ നീക്കത്തിൽ ദുഖിതനാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും തുർക്കി വിദേശകാര്യമന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരം കാണാൻ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ സൗദി അറേബ്യയിലേക്ക് ഉടന്‍ തിരിക്കും . പ്രശ്നം പരിഹരിക്കാൻ ഉടന്‍ ഇടപെടാൻ രാജ്യനേതൃത്വത്തോട് കുവൈറ്റ് പാർലമെന്‍റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.. മാലദ്വീപും കിഴക്കൻ ലിബിയയും ഖത്തറിന്‍റെ തീവ്രവാദി മനോഭാവത്തോട്‌ എതിരാണ് . ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും നിർത്തിവച്ചു കൊണ്ടാണ് നയതന്ത്ര ബന്ധം ഉപേക്ഷിച്ച…

Read More