വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം : യുവാവ് റിമാൻഡിൽ konnivartha.com / പത്തനംതിട്ട : വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പതിനെട്ടുകാരനെ പിടികൂടി. തിരുവനന്തപുരം കരമന ആറമട ലക്ഷ്മി ഭവനിൽനിന്നും കരമന കൈലാസ് ആറന്നൂർ ശാസ്താനഗർ റെസിഡന്റ്സ് അസോസിയേഷൻ നമ്പർ 99 ൽ ടി സി 20/41 – 3 ആം നമ്പർ നാരായണദാസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സച്ചു എന്നുവിളിക്കുന്ന സൂരജി (18) നെയാണ് ഇന്നലെ വൈകിട്ട് കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽ നിന്നും പ്രലോഭിപ്പിച്ച് വിളച്ചിറക്കി, തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. മകളെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം ആദ്യം പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടത്തിവരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തേതുടർന്ന് ഇരുവരെയും…
Read More