ഉള്‍വനത്തില്‍ നിന്നും തലയോട്ടി കണ്ടെത്തിയ സംഭവം :ഫോറന്‍സിക്ക് വിഭാഗം കോന്നിയില്‍ എത്തി

  KONNIVARTHA.COM : വനവിഭവങ്ങൾ ശേഖരിക്കാന്‍ ഉള്‍വനത്തിലേക്ക് പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് വനപാലകരുടെ സാന്നിധ്യത്തില്‍ കോന്നി പൊലീസ് വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ കോന്നി പോലീസ്സില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടിയും അസ്ഥികളും ഫോറന്‍സിക്ക് വിഭാഗം പരിശോധന നടത്തി . തലയോട്ടിയും അസ്ഥികളും ഫോറന്‍സിക്ക് വിഭാഗം ഏറ്റെടുത്തു .ഇവ ലാബില്‍ വെച്ച് ഡി എന്‍ എ പരിശോധന നടത്തും . ഒരു തലയോട്ടി, തുടയെല്ല്, വാരിയെല്ല്, താടിയെല്ല്, തലമുടി, തുണിയുടെ കഷണം എന്നിവയാണ് കഴിഞ്ഞ ദിവസം വനത്തില്‍ നിന്നും കണ്ടെത്തിയത് . കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജന്‍ കോളനിയില്‍ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ കാണാതായത്. സെപ്റ്റംബർ മാസത്തിൽ ഇവര്‍ കുന്തിരിക്കം ശേഖരിക്കാന്‍ മാഞ്ഞാര്‍ വനമേഖലയിലേക്ക് പോയതായും പിന്നീട് മകളും മരുമകനും മടങ്ങി വന്നില്ലെന്നും കാണിച്ചാണ്…

Read More