konnivartha.com : കോന്നി നിയോജക മണ്ഡലത്തില്‍ തെരുവ് നായ്ക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്സിന് നല്കി തുടങ്ങുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണുന്നതു സംബന്ധിച്ച് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോന്നി താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. തെരുവുനായ്ക്കളെ പിടിച്ച് വാക്സിന് നല്‍കുന്നതിനായി തിങ്കളാഴ്ച മണ്ഡലത്തില്‍ എത്തുന്ന ടീം പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. പഞ്ചായത്ത്, മൃഗസംരക്ഷണം, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി എല്ലാ സ്കൂളുകളിലും ഈ മാസം 25 ന് അകം പേവിഷബാധ സംബന്ധിച്ച് ബോധവത്ക്കരണം പൂര്‍ത്തിയാക്കും. ഈ മാസം 20 ന് മുമ്പായി സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം തദ്ദേശ സ്വയം ഭരണ സമിതികള്‍ രൂപീകരിക്കും. വളര്‍ത്തുനായ്ക്കളുടെ വാക്സിനേഷന് മണ്ഡലത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും ഈ മാസം 30 ന് അകം വാക്സിനേഷന്…
Read More