കോന്നി വാര്‍ത്ത ഡോട്ട് കോം :പട്ടയഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യമന്ത്രിയ്ക്കും, വനം വകുപ്പ് മന്ത്രിയ്ക്കും കത്ത് നല്‍കി . 1964ലെ ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ചവർക്കുൾപ്പടെ അവർ നട്ടു വളർത്തിയ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴും തടസ്സം നില്‍ക്കുകയാണ് . പട്ടയഭൂമിയിലെ മരം മുറി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു ശേഷം റവന്യൂ,വനം വകുപ്പ് മന്ത്രിമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നിരുന്നു.ഇതിനെ തുടർന്ന് റവന്യൂ വകുപ്പ് രണ്ടായിരത്തി ഇരുപത് മാർച്ച് പതിനൊന്നിനൊരു പരിപത്രം പുറത്തിറക്കിയിരുന്നു. കൃഷിക്കാർക്ക് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് തടസ്സമില്ല എന്നു വ്യക്തമാക്കിയാണ് പരിപത്രം പുറപ്പെടുവിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ പരിപത്രത്തിൽ നിയമപരമായ വ്യക്തതയില്ല എന്ന് ആരോപിച്ച് തുടർന്നും മരംമുറി തടസ്സപ്പെടുത്തുകയാണ് ഉണ്ടായത്.ഈ വിവരവും ഗവൺമെന്‍റിന്റെയും…
Read More