സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടി ഇന്നു (ഫെബ്രുവരി 10) മുതൽ

    സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായുള്ള നൂറു ദിന പരിപാടിക്ക് ഇന്നു(ഫെബ്രുവരി 10) തുടക്കമാകും. വിവിധ മേഖലകളിലായി 17,183.89 കോടി രൂപയുടെ 1557 പദ്ധതികൾ നൂറു ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തു നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കാലത്തും സർക്കാരിന് ഉണർന്നു പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലനമാകും നൂറു ദിന പരിപാടികളെന്നും സംസ്ഥാന പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് ഇതിലൂടെ യാഥാർഥ്യമാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.   ഇന്നു (ഫെബ്രുവരി 10) മുതൽ മെയ് 20 വരെയുള്ള കാലയളവിലാണ് 100 ദിന പരിപാടി നടക്കുക. ഉന്നത നിലവാരത്തിലുള്ള 53 സ്‌കൂളുകൾ നാടിന് സമർപ്പിച്ചു കൊണ്ടാണ് സർക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ തുടക്കമെന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി നിരവധി സ്‌കൂളുകളാണ് അന്താരാഷ്ട്ര…

Read More